സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വിയൊഴിവാക്കാന്‍ പാടുപെട്ട് ആതിഥേയര്‍. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തിന്റെ അവസാന ദിവസം എട്ട് വിക്കറ്റ് ശേഷിക്കെ ആതിഥേയര്‍ക്ക് വിജയിക്കാന്‍ 522 റണ്‍സ് കൂടി വേണം.
90.1 ഓവര്‍ പിടിച്ചുനില്ക്കാന് സാധിച്ചാല്‍ മത്സരം സമനിലയിലും അവസാനിപ്പിക്കാം.സ്കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)
സൗത്ത് ആഫ്രിക്ക: 489 & 260/5d
ഇന്ത്യ: 201 & 27/2 (T:549)
9:07 am
പര്യടനത്തിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഗുവാഹത്തിയില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതെ സമനിലയിലെങ്കിലും എത്തിക്കാന്‍ സാധിക്കൂ. ഇനി രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചാലും 1-0ന് ബാവുമയും സംഘവും പരമ്പര നേടുകയും ചെയ്യും.
പര്യടനത്തിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഗുവാഹത്തിയില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതെ സമനിലയിലെങ്കിലും എത്തിക്കാന്‍ സാധിക്കൂ. ഇനി രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചാലും 1-0ന് ബാവുമയും സംഘവും പരമ്പര നേടുകയും ചെയ്യും.
നിലവിലെ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റും സൗത്ത് ആഫ്രിക്ക വിജയിക്കാന്‍ സാധ്യതകളേറെയാണ്. ഇന്ത്യയ്ക്ക് മുതലെടുക്കാന്‍ സാധിക്കാതെ പോയ ഹോം ഗ്രൗണ്ട് അഡ്വാന്റേജ് കൈമുതലാക്കിയാണ് ബാവുമയും സംഘവും ഗംഭീറിന്റെ കുട്ടികളെ വട്ടം കറക്കുന്നത്.
ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ആദ്യ മത്സരംപരാജയപ്പെട്ട ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയിലും തോല്‍വി മുമ്പില്‍ കാണുകയാണ്.
9:07 am
ആദ്യ ഇന്നിങ്സില്‍ 288 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയിട്ടും ഇന്ത്യയെ ഫോളോ ഓണിനയക്കാതെ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 180 പന്ത് നേരിട്ട് 94 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെ പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ പ്രോട്ടിയാസിന് കരുത്തായത്.ആദ്യ ഇന്നിങ്സില്‍ 288 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയിട്ടും ഇന്ത്യയെ ഫോളോ ഓണിനയക്കാതെ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 180 പന്ത് നേരിട്ട് 94 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെ പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ പ്രോട്ടിയാസിന് കരുത്തായത്.
ടോണി ഡി സോര്‍സി (68 പന്തില്‍ 49), റിയാന്‍ റിക്കല്ടണ് (64 പന്തില്‍ 35), വിയാന്‍ മുള്‍ഡര്‍ (69 പന്തില്‍ പുറത്താകാതെ 35) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ സന്ദര്‍ശകര്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.
ഒടുവില്‍ 260ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടിയാസ് ഇന്നിങ്സ്ഡിക്ലയര്‍ ചെയ്തു.
9
