സൗത്താഫ്രിക്കയുമായി ഈ മാസം തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തഴഞ്ഞതിനെതികേ ആഞ്ഞടിച്ചിക്കുകയാണ് മുന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്. റിഷഭ് പന്തിനെ ടീമിലെടുത്തത് നമുക്കു മനസ്സിലാക്കാവുന്നതാണെന്നും പക്ഷെ സഞ്ജുവിനെ തഴഞ്ഞ് ധ്രുവ് ജുറേലിനെ ടീമിലെടുത്തത് ഒരിക്കലും അംഗീകകരിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസംസാരിക്കുകയായിരുന്നു ബദ്രിനാഥ്.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇന്ത്യന്‍ ഏകദിന ടീമിനു പുറത്താണ് സഞ്ജു. പരിക്കു കാരണം വൈസ് ക്യാപ്റ്റനും നാലാംനമ്പറിലെ സ്ഥിരം സാന്നിധ്യവുമായ ശ്രേയസ് അയ്യര്‍ക്കു സൗത്താഫ്രിക്കയുമായുള്ള പരമ്പര നഷ്ടമായപ്പോള്‍ പകരം മലയാളി താരത്തിനു അവസരം ലഭിച്ചേക്കുമെന്നു കരുതപ്പെട്ടിരുന്നു.
പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി വീണ്ടും സഞ്ജുവിനെ അവഗണിക്കുകയായിരുന്നു.ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും വീണ്ടും വീണ്ടും തഴയപ്പെടാന്‍ സഞ്ജു സാംസണ്‍ ചെയ്ത തെറ്റ് എന്താണെന്നു തനിക്കു മനസിലാവുന്നില്ലെന്നു എസ് ബദ്രിനാഥ് തുറന്നടിക്കുന്നു.
സത്യസന്ധമായി പറയുകയാണെങ്കില്‍ സഞ്ജു സാംസണിന്റെ കാര്യത്തില്‍ എനിക്കു വളരെയധികം വിഷമമുണ്ട്. 2023ല്‍ ഇന്ത്യക്കായി അവസാനം കളിച്ച ഏകദിന മല്‍സരത്തില്‍ അദ്ദേഹം സെഞ്ച്വറിയടിച്ചിരുന്നു.
ഇതാവട്ടെ സൗത്താഫ്രിക്കയ്ക്കു എതിരേയുമാണ്.”ഏകദിനത്തില്‍ 56 ബാറ്റിങ് ശരാശരിയും കാത്തുസൂക്ഷിക്കുന്നയാളാണ് സഞ്ജു. റിഷഭ് പന്തിനെ ഏകദിന ടീമിലെടുത്തതുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ട ആവശ്യമില്ല.
പക്ഷെ ധ്രുവ് ജുറേലിനെ ഏകദിന ടീമിലുള്‍പ്പെടുത്തിയതില്‍ ഞാന്‍ ഒരു ന്യായീകരണവും കാണുന്നില്ല. സഞ്ജു സാംസണിനെ ടീമിലെടുക്കാതെ അവനെ എന്തിനാണ് സ്‌ക്വാഡിലുള്‍പ്പെടുത്തിയത്?”
