സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തിന് കേരളം ഇന്നിറങ്ങുന്നു. ഒഡീഷയാണ് എതിരാളികള്‍. ലഖ്‌നൗവിലെ എകാന ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്.

സഞ്ജു സാംസണ് കീഴിലാണ് കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളത്തിലിറങ്ങുന്നത്. ഇക്കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ സൂപ്പര്‍ താരങ്ങളുമായാണ് കേരളം കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത്.

സഞ്ജുവിന് പുറമെ രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, സല്‍മാന്‍ നിസാര്‍, എം.ഡി നിധീഷ്, വിഷ്ണു വിനോദ് തുടങ്ങിയ മികച്ച താരങ്ങള്‍ കേരള സ്‌ക്വാഡിലുണ്ട്.കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച സഞ്ജുവിന്റെ ജ്യേഷ്ഠന്‍ കൂടിയായ സാലി സാംസണ്‍, ഐ.പി.എല്‍ സെന്‍സേഷന്‍ വിഗ്നേഷ് പുത്തൂര്‍ എന്നിവരും കേരള സ്‌ക്വാഡിന്റെ ഭാഗമാണ്.

കേരള സ്‌ക്വാഡ്

അഹമ്മദ് ഇമ്രാന്‍, കൃഷ്ണപ്രസാദ്, രോഹന്‍ എസ്, കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, സിബിന്‍ പി. ഗിരീഷ്, കൃഷ്ണ ദേവന്‍ ആര്‍.ജെ, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കെ.എം. ആസിഫ്, എം.ഡി. നിധീഷ്, സാലി സാംസണ്‍, വിഗ്നേഷ് പുത്തൂര്‍.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ ടൂര്‍ണമെന്റിലെ പ്രകടനവും വിലയിരുത്തപ്പെടുമെന്നതിനാല്‍ സഞ്ജുവിനും ടീമിലെ ഓരോരുത്തര്‍ക്കും ഓരോ മത്സരവും നിര്‍ണായകമാണ്.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ ടൂര്‍ണമെന്റിലെ പ്രകടനവും വിലയിരുത്തപ്പെടുമെന്നതിനാല്‍ സഞ്ജുവിനും ടീമിലെ ഓരോരുത്തര്‍ക്കും ഓരോ മത്സരവും നിര്‍ണായകമാണ്.

കഴിഞ്ഞ തവണ ലീഗ് ഘട്ടത്തില്‍ കേരളം പുറത്തായിരുന്നു. മുംബൈയും ആന്ധ്രാ പ്രദേശുമടങ്ങുന്ന ഗ്രൂപ്പ് ഇ-യില്‍ മൂന്നാം സ്ഥാനക്കാരായാണ് കേരളം ഫിനിഷ് ചെയ്തത്.

ആറ് മത്സരത്തില്‍ നിന്നും നാലിലും വിജയിച്ചെങ്കിലും മുന്നോട്ട് കുതിക്കാന്‍ കേരളത്തിന് സാധിച്ചിരുന്നില്ല. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍  പരാജയപ്പെട്ടാണ് കേരളം പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *