ന്യൂഡൽഹി: ബൂത്ത് ലെവൽ ഓഫീസർമാരുടെ ആത്മഹത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണവുമായി രാഹുൽ ഗാന്ധി. ഒബിസി വോട്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുത്തുമെന്ന് ബിഎൽഒമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുൽ ആരോപിച്ചു.
സമ്മർദം താങ്ങാനാവാതെ ബിഎൽഒമാർ ആത്മഹത്യ ചെയ്യുകയാണ്. എസ്ഐആറിന്റെ പേരിൽ ദലിത്, പിന്നാക്ക, ദരിദ്ര വോട്ടർമാരെ ഒഴിവാക്കി ബിജെപി സ്വന്തം വോട്ടർ പട്ടിക തയ്യാറാക്കുകയാണ്. ജനാധിപത്യത്തിന്റെ കൊലപാതകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നും രാഹുൽപറഞ്ഞു.
