ഡിസംബര്‍ 12 മുതല്‍ 21 വരെ യു.എ.ഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് ബി.സി.സി.ഐ. ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം ആയുഷ് മാഹ്‌ത്രെയെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിഹാന്‍ മല്‍ഹോത്രയാണ് മാഹ്‌ത്രെയുടെ ഡെപ്യൂട്ടി.ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനുള്ള എതിരാളികള്‍ ആരെന്ന് ഉറപ്പായിട്ടില്ല.

രണ്ടാം മത്സരത്തില്‍ മത്സരത്തില്‍ പാകിസ്ഥാനാണ് മാഹ്‌ത്രെയുടെയും സംഘത്തിന്റെയും എതിരാളികള്‍. ഡിസംബര്‍ 14ന് നടക്കുന്ന മത്സരത്തിന് ദുബായിലെ ഐ.സി.സി അക്കാദമിയാണ് വേദിയാകുന്നത്.

നിലവില്‍ അണ്ടര്‍ 19 താരങ്ങള്‍ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കുന്ന ട്രൈനേഷന്‍ സീരിസിന്റെ തിരക്കിലാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീമാണ് എതിരാളികള്‍.

അടുത്ത വര്‍ഷം നടക്കുന്ന ഐ.സി.സി അണ്ടര്‍ 19 ഏകദിന ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയാണ് ടൂര്‍ണമെന്റ്.ഇന്ത്യ U19 സ്‌ക്വാഡ്
ആയുഷ് മാഹ്‌ത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര (വൈസ് ക്യാപ്റ്റന്‍), വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), യുവരാജ് ഗോഹില്‍, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ. പട്ടേല്‍, നമന്‍ പുഷ്പക്, ഡി. ദീപേഷ്, ഹെനില്‍ പട്ടേല്‍, കിഷന്‍കുമാര്‍ സിങ്*, ഉദ്ധവ് മോഹന്‍, ആരോണ്‍ ജോര്‍ജ്.പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്.

ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലെ മൂന്നാം ടീം ഏതെന്ന് ഉറപ്പായിട്ടില്ല.പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലെ മൂന്നാം ടീം ഏതെന്ന് ഉറപ്പായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *