കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം . ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. മുകളിലെ നിലയിൽ നിന്ന് പുക ഉയരുകയാണ്. ആശുപത്രിയിലെ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

എസി അടക്കമുള്ള ഉപകരണങ്ങൾ വച്ചിരുന്ന ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. എട്ടാം നിലയിൽ വരെ രോഗികളുണ്ടായിരുന്നു.എട്ടാം നിലയിൽ നിന്നും രോഗികളെ മാറ്റിയിട്ടുണ്ട്. രോഗികൾ സുരക്ഷിതരാണെന്നും തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

എസി ചില്ലർ പ്ലാന്‍റ് സ്ഥാപിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി. രജീഷ് പറഞ്ഞു. വെൽഡിങ്ങ് ജോലിക്കിടെ തീപ്പൊരി തെർമോക്കോളിൽ വീണ് തീ പിടിക്കുകയായിരുന്നു.

ആശുപത്രിയിലെ ഫയർ സിസ്റ്റം ഉപയോഗിച്ച് ആദ്യഘട്ടം തന്നെ തീ നിയന്ത്രണ വേധയമാക്കാൻ സാധിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും റീജിയണൽ ഫയർ ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *