മലയാളികളുടെ മനസ്സിൽ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടക്കൽ ശേഖരൻ സൂപ്പർ വില്ലനാണ്. തമിഴിലും മലയാളത്തിലും വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് നെപ്പോളിയൻ.

തെലുങ്ക്, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും നെപ്പോളിയൻ വേഷമിട്ടു. ഇതു കൂടാതെ രാഷ്ട്രീയത്തിലും നെപ്പോളിയൻ താരമായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടിയിലൂടെയാണ് നെപ്പോളിയൻ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചത്.

2001-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ വില്ലിവാക്കം മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക്. 2006 ൽ  മൈലാപ്പൂർ മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് 2009 ൽ ലോക്സഭയിലേക്കു മത്സരിച്ച് ജയിച്ച നെപ്പോളിയൻ മൻമോഹൻ സിങ് മന്ത്രിസഭയിൽ  സാമൂഹികനീതി വകുപ്പിൽ സഹമന്ത്രി പദം അലങ്കരിച്ചു. 

അഴഗിരിയുടെ വിശ്വസ്തനായി ഡിഎംകെയിൽ അറിയിപ്പെട്ടിരുന്ന നെപ്പോളിയനെ ഉൾപാർട്ടിപ്പോരിൽ 2014 ൽ പാർട്ടിയിൽനിന്നു പുറത്താക്കി. ഇതോടെ 2014 ഡിസംബറിൽ ബിജെപിയിൽ ചേർന്ന് നെപ്പോളിയൻ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റായിനെപ്പോളിയന്‍റെ മൂത്ത മകൻ ധനുഷ് അരയ്ക്കു താഴെ തളർന്ന അവസ്ഥയിലാണ്.

മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ മകന്‍റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരം യുഎസിലേക്കു താമസം മാറ്റിയതെന്നാണ് വിവരം.

ധനുഷിനെ കൂടാതെ ഇളയ മകൻ ഗുണാൽ, ഭാര്യ ജയസുധ എന്നിവരും താരത്തിനൊപ്പം യുഎസിലാണ്. മകന് സുഖമായി ഉറങ്ങാൻ അത്യാധുനിക കിടക്കയാണ് വാങ്ങിയിരിക്കുന്നത്. ഈ കിടക്കയിൽ ഫിസിയോതെറാപ്പിക്കുള്ള സൗകര്യമുണ്ടെന്ന് നെപ്പോളിയൻ

Leave a Reply

Your email address will not be published. Required fields are marked *