കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചിലര്‍ രാജിവെക്കും, ചിലര്‍ തുടരുമെന്ന് ശശി തരൂര്‍ പറഞ്ഞു. അത് അവരുടെ മനഃസാക്ഷിയുടെ വിഷയമാണ്.

കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെ ഹോര്‍ത്തുസില്‍ സംസാരിക്കുകയായിരുന്നു എംപി.കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചിലര്‍ രാജിവെക്കും, ചിലര്‍ തുടരുമെന്ന് ശശി തരൂര്‍ പറഞ്ഞു. അത് അവരുടെ മനഃസാക്ഷിയുടെ വിഷയമാണ്. കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെ ഹോര്‍ത്തുസില്‍ സംസാരിക്കുകയായിരുന്നു എംപി.

കോണ്‍ഗ്രസിന്റെ മുഖമായി തന്നെ തുടരാനാണോ ആഗ്രഹം എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരനായി തുടരാനാണ് താല്‍പര്യം എന്നായിരുന്നു തരൂരിന്റെ മറുപടി. കുടംബാധിപത്യത്തിനെക്കുറിച്ചും തരൂര്‍ പരാമര്‍ശിച്ചു. ഏതെങ്കിലും കുടുംബത്തെക്കുറിച്ചല്ല താന്‍ പറഞ്ഞത് എന്നും കുടുംബാധിപത്യത്തെ രാഹുല്‍ ഗാന്ധി തന്നെ വിമര്‍ശിച്ചിട്ടുണ്ടെന്നും ശശിതരൂര്‍ പറഞ്ഞു.

രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയക്കാരാകണം എന്ന പ്രവണത മാറണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്നും ശശി തരൂര്‍ പറഞ്ഞു.

രാജ്യവും കേരളവും നന്നായാല്‍ മതി എന്നതാണ് എല്ലാവരുടെയും ആഗ്രഹമെന്നും ആര് ജയിച്ചാലും എല്ലാവരുടെയും ജനപ്രതിനിധിയാണെന്നും ശശി തരൂര്‍ പറഞ്ഞു. ശുചിത്വ ഭാരതം ഉള്‍പ്പെടെയുള്ള മോദിജിയുടെ ചില പരിപാടികളെ ഞാന്‍ പിന്തുണയ്ക്കുന്നുണ്ട്.

മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന് പുറത്തുള്ള പല വിഷയങ്ങളിലും പ്രതികരിക്കാന്‍ അധികാരമുണ്ടായിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *