സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് വിജയം. ലഖ്നൗവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എട്ട് വിക്കറ്റുകൾക്കാണ് സഞ്ജു സാംസണും സംഘവും വിജയം സ്വന്തമാക്കിയത്. ഛത്തീസ്ഗഢ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം 10.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം അനായാസം മറികടന്നു.
സഞ്ജു സാംസണും രോഹന് കുന്നുമ്മലും നൽകിയ മികച്ച തുടക്കമാണ് കേരളത്തെ അനായാസം വിജയത്തിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ്ങാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തെടുത്തത്. 15 പന്തില്‍ അഞ്ച് കൂറ്റന്‍ സിക്സും രണ്ട് ബൗണ്ടറിയും സഹിതം 43 റൺസെടുത്താണ് സഞ്ജു പുറത്തായത്.
താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. രോഹന് കുന്നുമ്മല്‍ 17 പന്തില്‍ 33 റൺസും സ്വന്തമാക്കി. സല്മാന് നിസാര്‍ (16), വിഷ്ണു വിനോദ് (22) പുറത്താവാതെ നിന്നു.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഢ് 19.5 ഓവറില്‍ ഓൾഔട്ടാവുകയായിരുന്നു. അമന്‍ദീപ് ഖാരെ (41), സഞ്ജിത് ദേശായ് (35) എന്നിവര്‍ക്ക് മാത്രമാണ് ഛത്തീസ്ഗഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
കേരളത്തിന് വേണ്ടി കെ എം ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശര്‍മ, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഢ് 19.5 ഓവറില്‍ ഓൾഔട്ടാവുകയായിരുന്നു.
അമന്‍ദീപ് ഖാരെ (41), സഞ്ജിത് ദേശായ് (35) എന്നിവര്‍ക്ക് മാത്രമാണ് ഛത്തീസ്ഗഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിന് വേണ്ടി കെ എം ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശര്‍മ, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
