തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മറ്റൊരു ബലാത്സംഗ പരാതി ലഭിച്ചതിനെപ്പറ്റി അറിയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾക്ക് മറുപടി പറയുന്നതല്ല യുഡിഎഫ് കൺവീനറിൻ്റെ പണി. വിഷയത്തെപ്പറ്റി താനറിയില്ല. അറിയാത്ത കാര്യത്തെപ്പറ്റി പ്രതികരിക്കില്ല.
വിഷയത്തിൻ്റെ നിജസ്ഥിതി അറിയാതെ മറുപടി പറയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മറ്റൊരു ബലാത്സംഗ പരാതി ലഭിച്ചതിനെപ്പറ്റി അറിയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾക്ക് മറുപടി പറയുന്നതല്ല യുഡിഎഫ് കൺവീനറിൻ്റെ പണി.
വിഷയത്തെപ്പറ്റി താനറിയില്ല. അറിയാത്ത കാര്യത്തെപ്പറ്റി പ്രതികരിക്കില്ല. വിഷയത്തിൻ്റെ നിജസ്ഥിതി അറിയാതെ മറുപടി പറയില്ലെന്നും അടൂർ പ്രകാശ് ന്യൂസ് മലയാളത്തോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി ലഭിച്ചുവെന്ന് കെപിസിസി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം.
മറ്റൊരു പെണ്‍കുട്ടിയെ കൂടി രാഹുൽ ഹോട്ടൽ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.
പരാതി വന്നിട്ടുണ്ടെങ്കിൽ അത് എന്താണ് എന്ന് കെപിസിസി തലത്തിൽ പരിശോധിക്കും. അതിനുശേഷം എന്താണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കും. ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് ഒരുപാട് നാളായി. എന്നെ പ്രകോപിച്ചാൽ മറിപടി ലഭിക്കുമെന്ന് വിചാരിക്കരുത്.
പൊലീസ് ഉദ്യോഗം എനിക്കില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് എൽഡിഎഫ് ഗവൺമെൻ്റ് ആണ്. അവരുടെ പൊലീസ് ആണ് തീരുമാനം എടുക്കേണ്ടത്. അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകട്ടെ. രാഹുലിനെ പിന്തുണയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ട ആളല്ല അടൂർ പ്രകാശ്.
നിങ്ങൾ പറയുന്നതനുസരിച്ച് മറുപടി പറയുന്ന ആളല്ല യുഡിഎഫ് കൺവീനർ എന്ന് മനസിലാക്കണം,
