മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ സിനിമയാണ് തുടരും. മികച്ച വിജയം നേടിയ സിനിമ 200 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ് എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
ഇപ്പോഴിതാ ഇതിൽ മനസുതുറക്കുകയാണ് തരുൺ മൂർത്തി. തുടരും ഹിന്ദിയിലും തെലുങ്കിലേക്കും റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഹിന്ദിയിൽ അജയ് ദേവ്ഗണിനെ നായകനാക്കാൻ ആണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
