തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ലെന്ന് കോടതി.
ഇന്നലെ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ട് തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് നടപടി.
നാളെ വൈകുന്നേരം അഞ്ച് മണിവരെ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു.
കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തിയത്.
നവംബർ 30നാണ് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ ഈശ്വർ അധിക്ഷേപം നടത്തിയത്.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു രാഹുൽ ഈശ്വർ അതിജീവിതയെ അപമാനിച്ചത്.സൈബർ അധിക്ഷേപത്തിന് ജ്യാമ്യമില്ലാ വകുപ്പ് ചേർത്തതാണ് അറസ്റ്റ് ചെയ്തത്.
