ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.

എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു.

കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഇഡിക്ക് അന്വേഷിക്കാമെന്ന് കോടതി. ഇ.ഡി അന്വേഷണം കോടതി തടസപ്പെടുത്തിയില്ലെന്നും രേഖകള്‍ക്കായി കോടതിയെ സമീപിക്കാമെന്നും കോടതി. 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്നാമത്തെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു . അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.ശശിധരന്‍ ഹാജരായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിക്കുന്നു. കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *