തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

ഐക്യകണ്ഠേനയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതെന്ന് സണ്ണി ജോസഫ് പറഞ്ഞു.

മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. ആരോപണം ഉയർന്ന സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. രാഹുലിനോട് അടുപ്പമുള്ള യുവനേതാക്കൾ തീരുമാനം അംഗീകരിച്ചു.

തെരഞ്ഞെടുപ്പിനെ വിഷയം ബാധിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് കോൺഗ്രസ് പുറത്താക്കിയത്.

തിരുവനന്തപുരം സെഷൻസ്കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ഹർജി തള്ളിയത്. അട്ടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുലിൻ്റെ അറസ്റ്റ് തടയില്ല.

Leave a Reply

Your email address will not be published. Required fields are marked *