വളരെ പ്രസന്റ് ആയിട്ടുള്ള വ്യക്തിയാണ് മോനിഷ. എല്ലായ്പ്പോഴും മുഖത്ത് ഒരു ചിരിയുണ്ടാവും. കലപിലാ സംസാരിച്ചു കൊണ്ടിരിയ്ക്കും. പക്ഷെ അടുപ്പമുള്ളവരോട് മാത്രമേ പെട്ടന്ന് കൂട്ടുകൂടുകയുള്ളൂ. ഞാനും മോനിഷയും അഞ്ചോളം സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്.
നല്ല സുഹൃത്തുക്കളായിരുന്നു. ബാംഗ്ലൂരില്‍ ജനിച്ച് വളര്‍ന്നത് കാരണം മോനിഷ അധികം സംസാരിയ്ക്കുന്നത് ഇംഗ്ലീഷില്‍ തന്നെയായിരിയ്ക്കും. എല്ലാവര്ക്കും ഇഷ്ടമായരുന്നു മോനിഷയെ.മോനെ മോനിഷ നമ്മളെ എല്ലാം വിട്ട് പോയി എന്ന് പറയുമ്പോള്‍ ഞാന്‍ ആകെ തരിച്ച് പോയി.
തീ പോലെ എന്തോ ഒന്ന് എന്റെ ശരീരത്തിലൂടെ പാഞ്ഞു, അവിടെ ഇരുന്നു പോയി ഞാന്‍, ഇപ്പോഴും മരിച്ചു എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല. എവിടെയോ ഉണ്ട് എന്ന് തന്നെയാണ് കരുതുന്നത്.
ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ മികച്ച അഭിനേത്രിയായി ഇപ്പോഴും സജീവമായിരിക്കും. ശോഭനയെ പോലെ ഒരു വെല്‍നോണ്‍ പ്രൊഫഷണല്‍ ഡാന്‍സറും ആയിരുന്നിരിയ്ക്കും. ഞാനും മോനിഷയും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത അക്കാലത്ത് സജീവമായിരുന്നു.
കാരണം ചെയ്ത സിനിമകള്‍ എല്ലാം അത്തരത്തിലുള്ളതാണ്. ഒരിക്കല്‍ ഗോസിപ്പുകള്‍ വായിച്ച് മോനിഷ തമാശയില്‍ ചോദിച്ചിരുന്നു, എങ്കില്‍ പിന്നെ നമുക്ക് ശരിയ്ക്കും ഡേറ്റ് ചെയ്തൂടെ എന്ന്. ഞങ്ങള്‍ക്ക് ഇടയില്‍ നല്ലൊരു സഹൃദ ബന്ധം ഉണ്ടായിരുന്നു. ഒരേ സമയത്ത് സിനിമയില്‍ വന്ന്, ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഉണ്ടായ സൗഹൃദം..
