അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലും മിന്നും ബാറ്റിങ് തുടർന്ന് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റില്‍ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയാണ് വൈഭവ് തുടങ്ങിയത്.
56 പന്തില്‍ നിന്നാണ് വൈഭവ് സെഞ്ച്വറിയിൽ തൊട്ടത്. ഐസിസി അക്കാദമി ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 25 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിലാണ്.ക്യാപ്റ്റൻ ആയുഷ് മാത്രെയെ മാത്രമാണ് ഇന്ത്യയ്ക്ക് ഇതുവരെ നഷ്ടമായത്. നാല് റണ്‍സെടുത്ത ആയുഷിന് തുടക്കം തന്നെ പുറത്തുപോവേണ്ടിവന്നു.
പിന്നാലെ രണ്ടാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച ഒന്നിച്ച വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും തകർത്തടിച്ച് ഇന്ത്യയെ കരകയറ്റി. 30 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ വൈഭവ് കൂറ്റൻ സിക്സറുകൾ പറത്തി ട്രാക്ക് മാറ്റി.
16-ാം ഓവറില്‍ മൂന്ന് സിക്‌സറുകളാണ് വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പിന്നാലെ 56 പന്തില്‍ നിന്ന് സെഞ്ച്വറി തികയ്ക്കുകയും ചെയ്തു.
