മനസ്സുനിറഞ്ഞ നിമിഷമായിരുന്നു നടൻ ശ്രീനിവാസനുള്ള പുരസ്കാര പ്രഖ്യാപനം. മലയാളി കാണാൻ കൊതിച്ച മുഹൂർത്തമായിരുന്നു അത്. നീണ്ട കാലത്തിനൊടുവിൽ മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ. ശ്രീനിവാസൻ ഓർമയാകുമ്പോൾ മലയാളികളുടെ മനസ്സിൽ മായാത്ത വേദനയാകുകയാണ് ആ നിമിഷങ്ങൾഅൾട്ടിമേറ്റ് എന്റർടെയ്നർ ശ്രീനിവാസൻ

’നടൻ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒരുമിച്ചു പ്രഖ്യാപിച്ചപ്പോൾ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റുനിന്നു. മുൻനിരയിൽനിന്നു ശ്രീനിവാസൻ വേദിയിലേക്ക്.

വെള്ളിത്തിരയിൽ അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങളുടെ ഓർമകളിൽ ശ്രീനിക്ക് ലാലിന്റെ സ്നേഹചുംബനം. ‘പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി. വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്’, ലാലിന്റെ വാക്കുകൾക്കു മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസൻ നർമം: ‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻശയ്യയിലായിരുന്നു.

ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്കു കേൾക്കാനാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’– മലയാളിക്കു ദാസനെയും വിജയനെയും സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഹർഷാരവത്തോടെ സദസ്സ് സ്വീകരിച്ചു.

താരസംഘടനയായ ‘അമ്മ’ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022 ചലച്ചിത്ര പുരസ്കാരനിശയിലാണു മനസ്സുതൊട്ട മുഹൂർത്തം അരങ്ങേറിയത്.

മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത സിനിമാ സൗഹൃദമാണ് മോഹന്‍ലാലിന്‍റെയും ശ്രീനിവാസന്‍റെയും. ശ്രീനിവാസന്‍ അസുഖബാധിതനായപ്പോള്‍  ആ സങ്കടത്തെ എന്ത് പേരിട്ട് വിളിക്കുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

അത്രയേറെ വ്യക്തിബന്ധവും സൗഹൃദവും ഇരുവരും തമ്മിലുണ്ടായിരുന്നു. നേരത്തെ ശ്രീനിവാസന്‍ രോഗബാധിതനായ നാളുകളില്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ശ്രീനിക്ക് അസുഖം എന്ന് താന്‍ പറയില്ല. ശരീരത്തിന്‍റെ ഒരു  പ്രത്യേക അവസ്ഥയിലേക്ക് കടന്ന് പോകുമ്പോള്‍ സങ്കടം വരുമെന്നുംആ സങ്കടത്തെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയില്ലെന്നു’മായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്

.മറ്റൊരിക്കല്‍ ഒരഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. അതൊരിക്കലും അച്ഛന്‍ പറയാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മകന്‍ ധ്യാന്‍ പിന്നീട് അഭിമുഖത്തില്‍ പറഞ്ഞു.

ഹൃദയപൂര്‍വത്തിന്‍റെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനോട് മാപ്പ് ചോദിക്കുകയും ചെയ്തു. ‘ ഞാന്‍ പറഞ്ഞതില്‍ ലാലിന് വിഷമം ഉണ്ടോ, എന്നോട് ക്ഷമിക്കണമെന്ന’ പറച്ചിലിന് ‘ ശ്രീനീ.. അതൊക്കെ വിടടോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *