പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയാണ് ശ്രീനിവാസന്റെ വിട പറയൽ.. മലയാള സിനിമയിലെ ഇതിഹാസ താരങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം. മകൻ ധ്യാൻറെ പിറന്നാൾ ദിനത്തിലാണ് ഈ സങ്കട വാർത്ത പ്രേക്ഷകരുടെ കാതുകളിലേക്ക് എത്തിയത്.. ഇപ്പോഴിതാ ഉള്ളുത്തകർന്ന വാക്കുകളുമായി ദിലീപും.
പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയാണ് ശ്രീനിവാസന്റെ വിട പറയൽ.. മലയാള സിനിമയിലെ ഇതിഹാസ താരങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം. മകൻ ധ്യാൻറെ പിറന്നാൾ ദിനത്തിലാണ് ഈ സങ്കട വാർത്ത പ്രേക്ഷകരുടെ കാതുകളിലേക്ക് എത്തിയത്.. ഇപ്പോഴിതാ ഉള്ളുത്തകർന്ന വാക്കുകളുമായി ദിലീപും.“
പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട,
സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരാൾ ഇനി ഇല്ല എന്നറിയുമ്പോൾ വാക്കുകൾ മുറിയുന്നു…. സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാൾ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും
