ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനെതിരെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (III) റിപ്പോർട്ട് തേടി. പ്രസംഗത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോടാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
സ്വരാജിന്റെ പരാമർശങ്ങൾക്കെതിരെ നൽകപ്പെട്ട പരാതിയിലാണ് കോടതിയുടെ ഈ നടപടി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് എം. സ്വരാജിനെതിരെ കോടതി നടപടി.
അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീർ പ്രളയമായി ഒഴുകിയെന്നും സ്വരാജ് പരിഹസിച്ചതായാണ് പരാതിയിൽ പറയുന്നത്. വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് വിഷ്ണു സുനിൽ നിയമനടപടി ആവശ്യപ്പെട്ടത്.
