ആദ്യം ബാറ്റ് ചെയ്ത പ്രിട്ടോറിയസ് ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ ബ്രെവിസും റുതർഫോർഡും ചേർന്ന് നടത്തിയ പ്രകടനമാണ് ടീമിനെ ഈ സ്കോറിൽ എത്തിച്ചത്. വെറും 28 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 86 റൺസാണ് അടിച്ചുകൂട്ടിയത്.
സൗരവ് ഗാംഗുലി പരിശീലകനായുള്ള പ്രിട്ടോറിയസ് ക്യാപിറ്റൽസിന്റെ ഈ സീസണിലെ ആദ്യ വിജയമാണിത്.നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടിയ പ്രിട്ടോറിയസിന്റെ ഇന്നിങ്‌സില്‍, അവസാന ഓവറുകളില്‍ ബ്രെവിസ്–റുതര്‍ഫോര്‍ഡ് സഖ്യം 28 പന്തില്‍ 86 റണ്‍സ് അടിച്ചുകൂട്ടി, 18, 19 ഓവറുകളിലായി തുടരെ ആറ് സിക്‌സുകള്‍ പിറന്നത് മത്സരം ആവേശകരമാക്കി.
അവസാന ഓവറുകളിൽ റുതർഫോർഡും ബ്രെവിസും ചേർന്ന് മൈതാനത്ത് വെടിക്കെട്ട് തീർത്തു. 15 പന്തിൽ 6 സിക്‌സുകളുമായി റുതർഫോർഡ് 47* റൺസ് അടിച്ചെടുത്തു. ബ്രെവിസ് 13 പന്തിൽ 36* റൺസുമായി (4 സിക്‌സ്, 1 ഫോർ) മികച്ച പിന്തുണ നൽകി.
ഇരുവരും പുറത്താകാതെ നിന്ന് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചു.കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന എംഐ കേപ്ടൗൺ തകർന്നു. 14.2 ഓവറിൽ വെറും 135 റൺസിന് അവർ എല്ലാവരും പുറത്തായി. ഇത് ഈ സീസണിൽ എംഐ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്.
ബൗളിംഗിൽ ഷെർഫാൻ റുതർഫോർഡ് തിളങ്ങി. മൂന്ന് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി അദ്ദേഹം നാല് വിക്കറ്റുകൾ വീഴ്ത്തി
