ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലുള്ള ഗോവർദ്ധൻ, എ. പദ്മകുമാർ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പദ്മകുമാർ മിനുട്സിൽ തിരുത്തൽ വരുത്തിയെന്നും പ്രതികൾ ബെംഗളൂരുവിൽ ഒത്തുകൂടി തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
