മുസ്ലീം ലീഗിന്റെ നിയമസഭാ സാധ്യതാ പട്ടികയിൽ 16 പുതുമുഖങ്ങളും എട്ട് സിറ്റിങ് എം.എൽ.എമാരും ഉൾപ്പെടുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പി.എം.എ സലാം മലപ്പുറത്തും മത്സരിക്കാനാണ് ധാരണ. പട്ടികയിൽ രണ്ട് വനിതകളും പി.കെ. ഫിറോസ്, പി.കെ. നവാസ് എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളും ഇതിനൊപ്പമുണ്ട്. 

27 മണ്ഡലങ്ങളിലാണ് മുസ്ലീം ലീ​ഗ് മത്സരിക്കുന്നത്. മൂന്ന് ടേം പൂർത്തിയാക്കിയ കാസർ​ഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്നിനെ ഒഴിവാക്കും. പകരം കെ.എം. ഷാജിയെയയാണ് പരി​ഗണിക്കുന്നത്. മഞ്ചേശ്വരത്തെ നിലവിലെ എംഎൽഎ ആയ എ.കെ.എം. അഷറഫ് തുടരനാണ് സാധ്യത.

മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൾ കരീം ചേലേരി അഴീക്കോട് മത്സരിക്കാനാണ് സാധ്യത. കൂത്ത്പറമ്പ് മണ്ഡലത്തിൽ മൂന്ന് പേരെയാണ് പരി​ഗണിക്കുന്നത്.

കൂത്തുപറമ്പിൽ ജയന്തി രാജൻ, പി.കെ. നവാസ്, പി.കെ. നാസർ എന്നിവരെയും, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയെയും പരിഗണിക്കുന്നു. തിരുവമ്പാടിയിൽ സി.കെ. കാസിമും, പേരാമ്പ്രയിൽ ടി.ടി. ഇസ്മയിലും പട്ടികയിലുണ്ട്.

കെ.എം. ഷാജി (കൊടുവള്ളി), പി.കെ. ഫിറോസ് (കുന്ദമംഗലം/കൊടുവള്ളി), എം.കെ. മുനീർ (കോഴിക്കോട് സൗത്ത്) എന്നിവർക്കൊപ്പം നിലവിലെ എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി (വേങ്ങര), പി.കെ. ബഷീർ (ഏറനാട്), നജീബ് കാന്തപുരം (പെരിന്തൽമണ്ണ), കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ), പി. അബ്ദുൾ ഹമീദ് (വള്ളിക്കുന്ന്) എന്നിവരും പ്രധാന പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *