ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 ദൗത്യം സാങ്കേതിക പിഴവിനെത്തുടർന്ന് പരാജയപ്പെട്ടു. ‘അന്വേഷ’ ഉപഗ്രഹ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ യാത്രാപഥത്തിൽ വ്യതിയാനം ഉണ്ടായതാണ് തിരിച്ചടിയായത്.

പരാജയകാരണം വിശദമായി പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.2026 ജനുവരി 12-ന് നടന്ന ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 ദൗത്യം പരാജയപ്പെട്ടു.

ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1), മറ്റ് 15 ഉപഗ്രഹങ്ങൾ എന്നിവയെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക പിഴവും യാത്രാപഥത്തിലെ വ്യതിയാനവുമാണ് 2026-ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം പരാജയപ്പെടാൻ കാരണമായത്. 

Leave a Reply

Your email address will not be published. Required fields are marked *