ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി സമര്‍പ്പിച്ചു. സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി.റിട്ട് ഹർജി യാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരി ക്കുന്നത്.
സര്‍ക്കാറിന് വേണ്ടി സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ ശശിയാണ് ഹർജി ഫയല്‍ ചെയ്തത്. ഗവര്‍ണര്‍ സംസ്ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളില്‍ തീരുമാനം വൈകിക്കു ന്നുവെന്നും നടപടി ഭരണഘടന വിരുദ്ധമാ ണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളത്തിന്റെ
റിട്ട് ഹർജി. 200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബില്ലുകളില്‍ ഗവര്‍ണര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും ഹർജിയില്‍ പറയുന്നുണ്ട്
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കു ന്നതെന്നും ഹർജിയില്‍ പറയുന്നു.