പൊലീസുകാർക്കിടയിൽ ആത്മഹത്യ പ്രവണത കൂടുന്നതായി റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. 5 വർഷത്തിനിടയിൽ ജീവനൊടുക്കിയത് 69 പേരാണ് . ഇതിനൊപ്പം തന്നെ ജോലിയിൽ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണവും കൂടുകയാണ് . ആത്മഹത്യ ചെയ്തതിൽ ഭൂരിഭാഗവും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ആണ്. സമ്മർദ്ദത്തിനൊപ്പം കുടുംബ പ്രശ്നങ്ങളും എന്ന് പൊലീസിന്റെ ആഭ്യന്തര പഠന റിപ്പോർട്ട് .ഇതിൽ നിന്ന് മനസിലാക്കേണ്ടത്. കാക്കിപ്പടയുടെ മനോവീര്യം എത്രത്തോളം തകർന്നിരിക്കുന്നു എന്നതാണ്