Author: mariya abhilash

കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസ് തടസഹര്‍ജി സമര്‍പ്പിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ തടസഹര്‍ജി സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരം അഡീഷണല്‍ സബ് കോടതിയിലാണ് തടസഹര്‍ജി ഫയല്‍ ചെയ്തത്. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വി ഡി സതീശന്‍…

ഡിജിറ്റല്‍ അറസ്റ്റുകള്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നടപടി. തട്ടിപ്പുകളില്‍ ബാങ്കര്‍മാര്‍ക്കുള്ള പങ്കും സി.ബി.ഐ അന്വേഷിക്കും. അന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് സ്വതന്ത്രാധികാരം നല്‍കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രാജ്യത്തുടനീളമുള്ള കേസുകളിൽ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം.

സമാന്തയും രാജ് നിദിമോരുവും വിവാഹിതരായി

നടി സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായ. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോയമ്പത്തൂര്‍ ഇഷ യോഗ സെന്‍ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ 30 പേര്‍…

രാഹുരാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തു

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്‌ടോപ് കണ്ടെടുത്തത്. വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. അല്‍പ്പസമയത്തിനുളളില്‍ കോടതിയിലേക്ക് കൊണ്ടുപോകും. അറസ്റ്റിലാകുംമുന്‍പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്‌ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. പൊലീസ് തന്റെ…

അടുത്ത വർഷത്തെ എല്ലാ നാഷണൽ അവാർഡും ദുൽഖർ ചിത്രം തൂക്കും

ഇനി വരാനിരിക്കുന്ന തന്റെ സിനിമകളെക്കുറിച്ച് മനസുതുറന്ന് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ. സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം നന്നായി തന്നെ വന്നിട്ടുണ്ടെന്നും ‘അല വൈകുണ്ഠപുരമുലൂ’ പോലെയുള്ള ഒരു സിനിമയാകും അത് എന്നും അദ്ദേഹം പറഞ്ഞു. ദുൽഖർ ചിത്രം ‘ആകാശംലോ ഒക…

സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കാണാതായ സൂരജ് ലാമയുടേത് എന്ന് സംശയിക്കുന്ന ഒരു മൃതദേഹം ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കളമശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണ് എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സംഭവത്തില്‍…

നവജിത്ത് മാതാപിതാക്കളെ വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെ നടുങ്ങി നാട്

ആലപ്പുഴ: അച്ഛനെ മകന്‍ വെട്ടിക്കൊന്നതിന്റെ ഞെട്ടലിലാണൊരു നാട്. ഭാര്യ നവ്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് അതിദാരുണമായ ക്രൂരകൃത്യം നവജിത്ത് കഴിഞ്ഞ ദിവസം നടത്തിയത്. രക്ഷിതാക്കളുമായുണ്ടായിരുന്ന കുടുംബ പ്രശ്‌നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാവേലിക്കര കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ് നവജിത്ത്.…

വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്രയും വലിയ വിഷയത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ല പിന്തുണയുമായി സത്യഭാമ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് നർത്തകി സത്യഭാമ. വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്രയും വലിയ പ്രശ്നത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ലെന്ന് സത്യഭാമ പറഞ്ഞു. ഈ പ്രശ്നത്തിനു…

ശുഭ്മൻ ​ഗിൽ ഇന്ന് മുതൽ ബെം​ഗളൂരു സെന്റർ ഓഫ് എക്സലൻസിയിൽ താരത്തിന്റെ പരിക്കിൽ നിർണായക ദിവസങ്ങൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ ഇന്ന് ബെംഗളൂരു സെന്റർ ഓഫ് എക്സലൻസിയിലെത്തും. ഡിസംബർ ഒന്ന്, രണ്ട് തിയതികളിലായി ബെം​ഗളൂരുവിലേക്കെത്താനായിരുന്നു ​ഗില്ലിന് ലഭിച്ചിരുന്ന നിർദ്ദേശം. അടുത്ത ദിവസങ്ങളിൽ തന്നെ താരം ബാറ്റിങ്…

മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട്…