Author: mariya abhilash

യുദ്ധം അവസാനിക്കുന്നു; പ്രഖ്യാപനവുമായി ട്രംപ്

ഇറാന്റെ മിസൈൽ ശേഷിയും പ്രതിരോധ സംവിധാനങ്ങളും തകർക്കുക എന്ന ലക്ഷ്യം പൂർത്തിയാകാറായെന്നും, അതിനാൽ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ വ്യോമ-നാവിക സേനകളെ ഇല്ലാതാക്കുന്നതിൽ വിജയിച്ചതായും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ…

ഖത്തർ LNG പ്ലാന്റിന് ഇറാൻ ഭീഷണി ഇന്ത്യക്ക് ആശങ്ക

ഖത്തറിലെ റാസ് ലഫാൻ, മെസൈയീദ് എൽഎൻജി പ്ലാന്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തറിന്റെ പ്രകൃതിവാതക ശേഖരത്തിന്റെ 17% തകർക്കപ്പെട്ടു. ഇത് പുനഃസ്ഥാപിക്കാൻ 5 വർഷം വരെ എടുത്തേക്കാമെന്നും പ്രതിവർഷം 12.8 ദശലക്ഷം ടൺ വിതരണം തടസ്സപ്പെടുമെന്നും ഖത്തർ അറിയിച്ചു. ലോകത്തെ…

‘നാറ്റോ വെറും പേപ്പർ ടൈഗർ, ഭീരുക്കളെ നിങ്ങളെ ഓർത്തുവെക്കും സഖ്യരാജ്യങ്ങൾക്കെതിരെ ട്രംപ്

നാറ്റോ അംഗരാജ്യങ്ങളെ ‘ഭീരുക്കൾ’ എന്ന് വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കത്തിൽ യുഎസിനെ പിന്തുണക്കാത്തതിനെത്തുടർന്നാണ് ട്രൂത്ത് സോഷ്യൽ വഴി അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. അമേരിക്കയില്ലാതെ നാറ്റോ വെറും ‘പേപ്പർ ടൈഗർ’ ആണെന്നും ആണവശക്തിയായ ഇറാനെ തടയാനുള്ള പോരാട്ടത്തിൽ…

ഇറാൻ സൈനിക വക്താവ് കൊല്ലപ്പെട്ടു; പ്രീമിയം പെട്രോൾ വില കൂടി

സൗദിയിൽ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: റിയാദിലുണ്ടായ മിസൈൽ/ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു. ഐആർജിസി വക്താവ് കൊല്ലപ്പെട്ടു: ഇറാൻ റവല്യൂഷണറി ഗാർഡ്സ്വക്താവ് അലി മുഹമ്മദ് നൈനി യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിൽ: ജയ്ഷെ മുഹമ്മദ്…

ഖാർഗ് ലക്ഷ്യമിട്ട് ട്രംപ്; ഇറാന് കടുത്ത തിരിച്ചടി നൽകാൻ അമേരിക്ക

കടലിൽ ഇറാൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നതിനിടെ, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നാവികസേനയുടെ മുങ്ങിക്കപ്പൽ വേട്ട ഫലപ്രദമാകാത്തത് ആശങ്കയുയർത്തുന്നുണ്ടെങ്കിലും, ഖാർഗ് ദ്വീപിന് മേൽ നിയന്ത്രണം സ്ഥാപിക്കാനോ ഉപരോധിക്കാനോ ഉള്ള നീക്കത്തിലാണ്…

യുഎഇയ്ക്ക് ട്രംപിന്റെ പൂർണ പിന്തുണ; പരമാധികാര ലംഘനങ്ങളെ അപലപിച്ചു

യുഎഇയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ച ട്രംപ്, സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.…

സൗദിക്ക് നേരെയുള്ള ഡ്രോൺ ആക്രമണം തകർത്തു

സൗദിയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആക്രമണശ്രമം പ്രതിരോധ സേന തകർത്തു. ഇതിനിടെ, യുഎഇ പ്രസിഡന്റുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തുകയും യുഎഇയിൽ ഹിസ്ബുല്ല അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെരുന്നാൾ ദിനത്തിൽ സമാധാനത്തിനായി പ്രത്യാശ പ്രകടിപ്പിച്ച സൽമാൻ…

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സുരക്ഷിതമാക്കും

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ കൈകോർക്കുന്നു. ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്ന ആക്രമണങ്ങളെ അപലപിച്ച ഇവർ, തടസ്സമില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും നിർണായകമായ ഈ…

ഇറാനിലെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ല; സമ്മർദ്ദത്തിന് വഴങ്ങി ഇസ്രയേൽ

ഇറാൻ്റെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെങ്കിലും അവിടുത്തെ ഊർജ്ജ നിലയങ്ങളെയും വാതകപ്പാടങ്ങളെയും ലക്ഷ്യമിടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ആഗോള എണ്ണവിപണിയെയും സാമ്പത്തിക മേഖലയെയും ബാധിക്കാതിരിക്കാനും യുദ്ധം കൂടുതൽ വഷളാകുന്നത് ഒഴിവാക്കാനുമാണ് ഈ തീരുമാനം. ആഗോള സമ്മർദ്ദങ്ങൾക്കിടെ വന്ന ഈ…

ഊർജ്ജ കേന്ദ്രങ്ങൾ തകർത്താൽ ശക്തമായ തിരിച്ചടി: ഇറാൻ മുന്നറിയിപ്പ്

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ തങ്ങൾ പാരമ്യത്തിലുള്ള പ്രത്യാക്രമണം (Zero restraint) നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി. ഇറാന്റെ സൗത്ത് പാർസ് (South Pars) വാതകപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്…