Author: mariya abhilash

നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ…

ഹസ്തദാന വിവാദത്തില്‍ നഖ്‌വി

ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദം വീണ്ടും ചര്‍ച്ചയാക്കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി. ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഹസ്തദാനം ചെയ്യുന്ന കാര്യത്തിൽ പാകിസ്താന് പ്രത്യേക താൽപര്യമില്ലെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ നഖ്‌വി വ്യക്തമാക്കിയത്. ഇന്ത്യ…

ഉന്നാവോ കേസ് സെന്‍ഗാറിന് തിരിച്ചടി ദല്‍ഹി ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂദല്‍ഹി: ഉന്നാവോ കേസിലെ പ്രതിയും മുൻ ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സെന്‍ഗാറിന് തിരിച്ചടി. ജീവപര്യന്തം തടവ് മരവിപ്പിച്ചുകൊണ്ടുള്ള ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീലിലാണ് നടപടി

പ്രശാന്തിനെതിരെ ശബരിനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഓഫീസ് മുറി വിവാദത്തില്‍ വി കെ പ്രശാന്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ശബരിനാഥന്‍. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തില്‍ ഇരിക്കുന്നുവെന്ന് ശബരിനാഥന്‍ ചോദിച്ചു. എംഎല്‍എ ഉപയോഗിക്കുന്ന ഹോസ്റ്റലിന് മാസം 800 രൂപ…

പേന കൊണ്ടാണോ മെഷീൻ ഗൺ കൊണ്ടാണോ എഴുതുന്നത് രാജാസാബ് ക്ലൈമാക്സ് കണ്ട് ഞെട്ടി പ്രഭാസ്

സംവിധായകൻ മാരുതി ഒരുക്കുന്നൊരു വിസ്മയമായിരിക്കും ‘രാജാസാബ്’ എന്ന് റിബൽ സ്റ്റാർ പ്രഭാസ്, ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും മാരുതി പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ തിരക്കഥ എഴുതുന്നതെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. രാജാസാബ് പ്രീ റിലീസ് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു…

ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റു പിന്നില്‍ ഡി മണിയും പോറ്റിയും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക മൊഴി നൽകി പ്രവാസി വ്യവസായി. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റുവെന്നും അതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയുമാണെന്നാണ് മൊഴി. ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും ദിണ്ടിഗലിലെ വീട്ടിൽ വെച്ചുതന്നെ ചർച്ചകൾ നടന്നുവെന്നും വ്യവസായി മൊഴി…

ആന്ധ്രയിൽ ട്രെയിനിൽ വൻ തീപിടിത്തം ഒരു മരണം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൻ്റെ ബോഗികൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു.ട്രെയിനിലെ രണ്ട് കോച്ചുകളിലാണ് തീപിടിച്ചത്. തീപിടിക്കുന്ന സമയത്ത് കോച്ചുകളിലൊന്നിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമാണുണ്ടായിരുന്നത്. ട്രെയിനിൻ്റെ B1 കോച്ചിലുണ്ടായിരുന്ന ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത്.എറണാകുളത്തേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന്…

കേരളമണ്ണില്‍ സിംഹള വധം 4-0 ജയം തുടര്‍ന്ന് ഇന്ത്യ

ഇന്ത്യ – ശ്രീലങ്ക വനിതാ ടി-20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. സ്മൃതി മന്ഥാനയുടെയും ഷെഫാലി വര്‍മയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 222…

ഡോൺബാസിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിലും തീരുമാനമില്ല

ഫ്ലോറിഡ ∙ റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പറയുമ്പോഴും സമാധാന പ്രക്രിയയിലെ പ്രധാന തർക്കവിഷയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കൂടിക്കാഴ്ചയിൽ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ‌.…

ശ്രേയസ് അയ്യര്‍ എന്ന് മടങ്ങി വരും

പുതിയൊരു ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഏറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ വര്‍ഷവും കടന്ന് പോവുന്നത്. 2025 ഇന്ത്യന്‍ ക്രിക്കറ്റ് ടി – 20 ടീം വിജയങ്ങള്‍ കൊയ്ത മറ്റൊരു വര്‍ഷമാണ്. 2024ല്‍ ലോകകപ്പ് ജയിച്ച…