Author: mariya abhilash

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റെന്ന് ഭീഷണി; വഴങ്ങില്ലെന്ന് അതിഷി

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇഡി അതിവേഗനീക്കങ്ങള്‍ തുടരുമ്പോള്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി ഡല്‍ഹി മന്ത്രി അതിഷി. ബിജെപിയില്‍ ചേരാന്‍ അടുത്ത സുഹൃത്ത് വഴി സമ്മര്‍ദമുണ്ടായി. ബിജെപിക്കൊപ്പം പോയില്ലെങ്കില്‍ തന്നെയും മറ്റ് മൂന്ന് എഎപി നേതാക്കളെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന്…

യാത്രക്കാരെ വലച്ച് വിസ്താര; ഡല്‍ഹി– കൊച്ചി വിമാനം രണ്ടാം ദിവസവും റദ്ദാക്കി

യാത്രക്കാരെ വലച്ച് വിസ്താര എയര്‍ലൈന്‍സ്. ഡല്‍ഹി– കൊച്ചി വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. വൈകിട്ട് 4.30 പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇന്നലത്തെ യാത്രമുടങ്ങിയ യാത്രക്കാര്‍ക്കും ഇന്നത്തേക്ക് ടിക്കറ്റ് നല്‍കിയിരുന്നു. പകരം വിമാനത്തെപ്പറ്റി കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചുകൊടുത്തു. അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി

കെജ്‌രിവാള്‍ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ; പ്രതിസന്ധി

സർക്കാർ ആശുപത്രികളിലേയ്ക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 19 സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലാക്കും. 135 കോടിയാണ് വിതരണ കമ്പനികൾക്ക് ലഭിക്കാനുള്ളത്. ഏപ്രിൽ 1 മുതൽ വിതരണം നിർത്തുമെന്ന് ഒരു മാസം മുമ്പ് നോട്ടീസ്…

കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും

കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക.13,608 കോടി കേരളത്തിന് കിട്ടിയെന്ന് സുപ്രീംകോടതി.

അഡ്വാനിക്ക് രാഷ്ട്രപതി ഭാരതരത്ന സമ്മാനിക്കുമ്പോൾ മോദി എഴുന്നേറ്റു നിന്നില്ല; അനാദരവെന്ന് പ്രതിപക്ഷം

ന്യൂഡൽഹി മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അഡ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന പുരസ്കാരം സമർപ്പിക്കുന്ന വേളയിൽ, ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. നിൽക്കണമായിരുന്നുവെന്നും രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറൽ…

മുതലപ്പൊഴിയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി

രൂക്ഷമായ കടലാക്രമണം തുടരുന്നതിനിടെ തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞു. അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട് മറിഞ്ഞ ബോട്ട് കരയിലേക്ക് അടുപ്പിക്കാനായിട്ടില്ല. അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ പോയ കോസ്റ്റൽ പൊലീസ് ബോട്ടിലെ ജീവനക്കാരന് പരുക്കേറ്റു. ബോട്ട് കമാൻഡർ പ്രദീപിനാണ് നിസാര പരുക്കേറ്റത്.…

വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്,

തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ വേനല്‍ ചൂട് തുടരുമ്ബോഴും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തിൻ്റെ വിവധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനനത്ത് ഏറിയും കുറഞ്ഞും മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. ആലപ്പുഴ, എറണാകുളം,…

ഭൂമി പണയത്തിന് ചെലവുകൂടും; കേസുകള്‍ക്കും ഫീസ് ഉയരും; ബജറ്റിലെ നികുതി, ഫീസ് വര്‍ധന നാളെ മുതല്‍

തിരുവനന്തപുരം സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റില്‍ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.ഭൂമി പണയം വച്ച്‌ വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടുംചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. പാട്ടക്കരാറിന് ന്യായവില അനുസരിച്ച്‌ സ്റ്റാംപ് ഡ്യൂട്ടി നിലവില്‍ വരും.…