Author: mariya abhilash

വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ

യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ദമ്പതികൾ പിടിയിൽ. വീട്ടുജോലിക്കാരിയും അകന്ന ബന്ധുവുമായ പതിനഞ്ചുകാരി സുനൈനയെയാണ് കൊലപ്പെടുത്തിയത്. വീട്ടുടമസ്ഥയായ അശ്വിനി പാട്ടീലുമായി വഴക്കിട്ട സുനൈനയെ മരക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി…

നീലേശ്വരത്തെ വെടിക്കെട്ട് അപകടം പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കാസർകോട്: കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി…

ബസ് എത്തിയതും വേഗതയിൽ’; കാക്കനാട് സ്വകാര്യ ബസ്-ലോറി അപകടത്തിന്റെ സിസിടിവി ദൃശങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. വള്ളത്തോൾ ജംഗ്ഷനിൽ നിന്നും ഇടപ്പള്ളി റോഡിലേക്ക് ബസ് തിരിയുമ്പോഴാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നത്. ബസും വേഗതയിലായിരുന്നുവെന്നും സിസിടിവി ദൃശ്യം സൂചന നൽകുന്നു. കാക്കനാട്…

ബ്രിട്ടീഷ് രാജാവും പത്‌നിയും ഇന്ത്യയില്‍ രഹസ്യ സന്ദര്‍ശനത്തില്‍ ബെംഗളൂരുവില്‍ സുഖ ചികിത്സ

ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും, രാജ്ഞി കാമിലയും സുഖ ചികിത്സയ്ക്കായി ബെംഗളൂരുവില്‍ തങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറായ്ചയാണ് ഇരുവരും ബെംഗളൂരുവില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെയില്‍സ് രാജകുമാരന്‍ എന്ന നിലയില്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ടെങ്കും ബ്രിട്ടന്റെ രാജാവ് എന്ന പദവി അലംഗരിച്ചതിന്…

പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ ഒരു കുട്ടിയുടെ ഫോണും തകര്‍ത്തു

ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് വലയിലാക്കാനാവാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറിന്റെ അല്‍ താവൗണിന് എതിരായ കിങ്സ് കപ്പ് മത്സരത്തിലാണ് പെനാല്‍റ്റി കിക്ക് എടുത്ത ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യം തെറ്റിയത്. 1-0ന് പിന്നില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല,…

അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്.കര്‍പ്പഗം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ…

ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയും ന്യൂസിലാൻഡ് അത് തെളിയിച്ചെന്ന് ടിം സൗത്തി

ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയുമെന്ന് ന്യൂസിലാൻഡ് തെളിയിച്ചതായി പേസർ ടിം സൗത്തി. ‘ഏതൊരു ടീമിനും ഏറ്റവും അധികം ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഇന്ത്യയിലേത്. വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നതിന്റെ അനുഭവസമ്പത്ത് ഉപയോ​ഗിച്ചാണ് ഞാൻ ഇത് പറയുന്നത്. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയയിലും ഏതൊരു ടീമിനും…

ബോചെ ഇനി സിനിമ നിര്‍മ്മിക്കും ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍ക്ക്

തൃശ്ശൂര്‍: മലയാളസിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാനിര്‍മാണരംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. സിനിമയില്‍നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക്…

കൗണ്ട് ഡൗണ്‍ തുടങ്ങി ഹിസ്ബുള്ള പുതിയ തലവനും താത്ക്കാലിക നിയമനം മാത്രമെന്ന് ഭീഷണിയുമായി ഇസ്രയേല്‍

ഹിസ്ബുള്ളയുള്ള പുതിയ തലവനെതിരെ ആക്രമണമുണ്ടായേക്കുമെന്ന ഭീഷണിയൊളിപ്പിച്ച പ്രസ്താവനയുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നെയിം ക്വസെമം ഒരു താത്ക്കാലിക നിയമനം മാത്രമാണെന്നും അധികകാലമൊന്നും ആ സ്ഥാനത്തുണ്ടാകാന്‍ പോകുന്നില്ലെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. ഹീബ്രു ഭാഷയിലെഴുതിയ മറ്റൊരു പോസ്റ്റില്‍ കൗണ്ട് ഡൗണ്‍…

റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടു വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവെന്ന് പരാതി

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നാണ് പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ഇവരുടെ മകള്‍ സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി.മുയല്‍ മാന്തിയതിനെ…