Category: Blog

Your blog category

മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍. കാലമെത്ര പോയാലും സത്യന്‍ അന്തിക്കാടിന്റെ സര്‍ഗ്ഗശേഷി അല്‍പം പോലും മങ്ങാതെ ഇവിടെ ഉണ്ടാവും എന്നതിന്റെ തെളിവാണ് ‘ഹൃദയപൂര്‍വ്വ’മെന്ന് പ്രതാപന്‍.മോഹന്‍ലാല്‍ ആണ് ചിത്രത്തിന്റെ…

സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്ക് ആയുസ്സ് കുറവാണ് താരമാകുന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമല്ലെന്ന് സമാന്ത

നടി സമാന്ത രൂത്ത് പ്രഭു കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വിജയകരമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലാണ്. അടുത്തിടെ എഐഎംഎയില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സമാന്ത പങ്കെടുത്തിരുന്നു.…

കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം

മമ്മൂട്ടിയും രജനികാന്തും ചിരഞ്ജീവിയും അമ്പരീഷുമെല്ലാം ആ പെൺകുട്ടിയ്ക്കായി കാത്തുനിന്നു. പോയസ് ഗാർഡനിൽ സാക്ഷാൽ രജനികാന്തിന്റെയും ജയലളിതയുടെയും അയൽക്കാരിയായി അവൾ മാറി. സ്വയം സമ്പാദിച്ചു ആദായ നികുതി അടച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല”ബേബി ശാലിനിയേയും ബേബി…

ബി ഉണ്ണികൃഷ്ണൻ-നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. ഇതുവരെ ടൈറ്റിൽ നൽകാത്ത ചിത്രം ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് അഭ്യൂഹം. ഏറെ നാളുകൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രമെന്ന…

ഈ ചെറിയ ബജറ്റില്‍ എങ്ങനെയാണ് മലയാളത്തില്‍ ഇത്ര വലിയ സിനിമകള്‍ ഉണ്ടാകുന്നത്

മലയാള സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമായി മാറുകയാണ്. കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള മികച്ച സിനിമാറ്റിക് എക്‌സ്പീരിയിന്‍സ് നല്‍കുന്ന സിനിമകള്‍ ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ നിന്നുണ്ടാകുന്നുണ്ടോ? ഏറ്റവും ഒടുവില്‍ ലോകയുടെ റിലീസോടെ ഈ ചര്‍ച്ച സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ…

ദൃശ്യം ഇത്ര ഹിറ്റാകുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ ജീത്തു ജോസഫ്

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ഇത്രയും ഹിറ്റാകുമെന്ന് അറിഞ്ഞിരുന്നേൽ താൻ തന്നെ പ്രൊഡ്യൂസ് ചെയുമായിരുന്നുവെന്നും…

ഉർവശിയും തേജാ ലക്ഷ്‍മിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു

അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. ഉർവശി, ശ്രീനിവാസൻ, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി…

ഇറക്കം കുറഞ്ഞ വസ്ത്രം വിസമ്മതം പ്രകടിപ്പിച്ചിട്ടും ഇന്റിമേറ്റ് രംഗംങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചു മോഹിനി

പഞ്ചാബി ഹൗസ്, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഉൾപ്പടെ പ്രിയ നായികയായി മാറിയ നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കണ്മണി എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി.…

വിജയം തലയിലേറ്റരുത് പരാജയം ഹൃദയത്തിലുമേറ്റരുത്

ലോക’ സിനിമ 200 കോടി കടന്നതിന്റെ സന്തോഷം പങ്കുവച്ച് കല്യാണി പ്രിയദർശൻ. ‘ലോക’ സിനിമയിലെ സഹതാരങ്ങളോടൊപ്പമുള്ള ചിത്രങ്ങളുടെ കൂടെയാണ് കല്യാണി വികാരഭരിതമായ കുറിപ്പ് പങ്കുവച്ചത്. പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന വിജയത്തിലാണ് ‘ലോക’ എത്തി നിൽക്കുന്നതെന്ന് കല്യാണി കുറിച്ചു. സംവിധായകൻ ഡൊമിനിക്…

എട്ടുകോടി രൂപയുടെ വജ്ര കിരീടങ്ങളും സ്വര്‍ണവാളും മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ കൊല്ലൂര്‍ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുള്‍പ്പെടുന്ന സ്വര്‍ണ മുഖരൂപവും വാളും സമര്‍പ്പിച്ചു. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്. മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ്…