Category: Blog

Your blog category

ഉണ്ണി കന്നഡ മണ്ണിൽ കൊടിപാറിക്കും കെജിഎഫിന്‍റെ മണ്ണിൽ തരംഗമാകാൻ മാർക്കോ

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ തരംഗം മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ആഞ്ഞടിക്കുകയാണ്. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും ‘മാർക്കോ’ കൊടുങ്കാറ്റ് വീശിയടിക്കുകയുണ്ടായി. ഇപ്പോഴിതാ അതിന്…

മോഹൻലാലിന്റെ സ്വപ്‌നം യാഥാർത്ഥ്യമാവുന്നു പ്രായമാകുന്ന സിനിമാതാരങ്ങൾക്ക് താമസിക്കാൻ അമ്മയുടെ ഗ്രാമം

കൊച്ചി: പ്രായമാകുമ്പോൾ സിനിമാതാരങ്ങൾക്ക് ഒന്നിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ താര സംഘടനയായ ‘അമ്മ’. സംഘടനയുടെ മുൻ പ്രസിഡന്റായ മോഹൻലാലിന്റെ ആശയമാണിത്. പദ്ധതിയുടെ ശ്രമങ്ങൾ ആരംഭിച്ചു. അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവൻ രക്ഷാപദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പുതിയ പദ്ധതിയെക്കുറിച്ച് നടൻ ബാബുരാജാണ് സഹപ്രവർത്തകരെ അറിയിച്ചത്.…

ആകാംക്ഷ നിറച്ച് വിഡാമുയര്‍ച്ചി അപ്‍ഡേറ്റുമായി സംവിധായകൻ മഗിഴ്‍ തിരുമേനി

അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. വിഡാമുയര്‍ച്ചി നാല് ഘട്ടങ്ങളിലായാണ് ഉണ്ടാകുകയെന്ന് സംവിധായകൻ മഗിഴ്‍ തിരുമേനി സൂചിപ്പിച്ചതാണ് ചര്‍ച്ചയാകുന്നത്. വിഡാമുയര്‍ച്ചിക്ക് 12, ഒമ്പത്, ആറ് വര്‍ഷങ്ങള്‍ പിന്നിലെ സംഭവങ്ങള്‍ പ്രമേയമായി ഉണ്ടാകും. നടപ്പ് കാലത്തെ കഥയും അജിത്ത് ചിത്രത്തിന്റെ പ്രമേയമായിട്ടുണ്ടാകുമെന്ന്…

പഠിച്ച സ്കൂളില്‍ അതിഥിയായി മമിത ബൈജു

പഠിച്ച സ്കൂളില്‍ അതിഥിയായെത്തി നടി മമിത ബൈജു. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിനിയാണ് മമിത. സ്കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മമിതയെ ക്ഷണിച്ചത്. ഹര്‍ഷാരവത്തോടെയാണ് മമിതയെ കുട്ടികള്‍ സ്വീകരിച്ചത്. സ്കൂളില്‍ നില്‍ക്കുമ്പോള്‍ തന്റെ സ്കൂള്‍കാലവും സുഹൃത്തുക്കളെയും മിസ് ചെയ്യുന്നുണ്ടെന്നും മമിത പറയുന്നു. വാര്‍ഷികാഘോഷത്തിന്റെ…

മേജര്‍ രവി വീണ്ടും മോഹന്‍ലാലുമായി ഒന്നിക്കുന്നു

മോഹന്‍ലാല്‍- മേജര്‍ രവി കോമ്പോ വീണ്ടും ഒന്നിക്കുന്നു. പട്ടാളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഓപ്പറേഷന്റെ കഥയാണ് പദ്ധതിയിലുള്ളതെന്ന് മേജര്‍ രവി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു മോഹൻലാൽ നായകനാകുന്ന സിനിമയേക്കുറിച്ച് മേജര്‍ രവി വെളിപ്പെടുത്തിയത്. പ്ലാനിങ്ങിലുണ്ട്. സര്‍പ്രൈസായിട്ടവിടെ ഇരിക്കട്ടെ. വേറെ കുറച്ച് ഘടകങ്ങള്‍…

ഇന്ത്യയിൽ മലയാളം സിനിമ മാത്രമാണ് വളരുന്നത് മണിരത്നം

ഇന്ത്യൻ സിനിമയിൽ സ്ഥിരതയോടെ വളരുന്ന ഒരേയൊരു സിനിമ ഇൻഡസ്ടറി മലയാളം സിനിമ മാത്രം ആണ് എന്ന് സംവിധായകൻ മണിരത്നം. കോഴിക്കോട് നടന്ന കേരള ലിട്രേച്ചർ ഫെസ്റ്റിൽ നടൻ പ്രകാശ് രാജുമായി വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു മണിരത്നം. ഒരു മഹാഭാഗ്യമായി കാര്യമെന്തെന്നാൽ ഗൗരവതരമായ…

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലെ ബാലതാരം നികിതാ നയ്യാര്‍ അന്തരിച്ചു

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സൻ കൂടിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗം ബാധിച്ചു കഴി‍ഞ്ഞ് രണ്ടുവട്ടം…

സംവിധാനം മാത്രമല്ല, എമ്പുരാന്റെ തീം സോങ് എഴുതിയതും പൃഥ്വിരാജ്

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ്…