Category: News

കെപിസിസി പുനഃസംഘടന സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിൽ തീരുമാനങ്ങളെടുക്കുന്നതെന്ന് സണ്ണി ജോസഫ്

കോഴിക്കോട് : കെപിസിസി പുനഃസംഘടനയിൽ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചാണ്ടിയെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം.…

കെ മുരളീധരന്‍ പന്തളത്തേക്ക് വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കും

ഇന്ന് വൈകിട്ട് പന്തളത്ത് നടക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയില്‍ കെ മുരളീധരന്‍ പങ്കെടുക്കും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയെ തുടര്‍ന്ന് കെ മുരളീധരന്‍ പങ്കെടുക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നയാരുന്നു കെ മുരളീധരന്റെ…

പാതിരാത്രി റോഡിൽ ഡാൻസ് കളിച്ചു നവ്യ നായരേ പൊലീസ് പിടിച്ചു

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തീറ്ററുകളിൽ എത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ പ്രൊമോ വീഡിയോ ഇന്നലെ രാത്രിയോടെ നവ്യ നായർ…

ടൊവിനോയ്ക്കും ബേസിലിനും വില്ലനായി വിനീത് ശ്രീനിവാസൻ

ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമിക്കുന്ന ‘അതിരടി’യുടെ ടൈറ്റിൽ ടീസർ പുറത്ത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു…

WCC ആരംഭിച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു അവസരമില്ലാതെ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ മാറ്റം കൊണ്ടുവരും

വുമണ്‍ ഇന്‍ സിനിമ കളക്ട്ടീവ് (wcc) ആരംഭിച്ചതോടു കൂടി അതിനായി ഒരുമിച്ചു നിന്നവര്‍ക്കെല്ലാം സിനിമയില്‍ അവസരങ്ങള്‍ പതിയെ കുറഞ്ഞു വന്നുവെന്ന് പാര്‍വതി തിരുവോത്ത്. ഇന്‍ഡസ്ട്രിയില്‍ ഒരു മാറ്റം വരുത്തുമെന്ന ലക്ഷ്യത്തിന്റെ ഭാരം പേറുമ്പോഴും, ജോലിയില്ലാതെ അതെങ്ങനെ സാധ്യമാകുമെന്നും പാര്‍വതി തിരുവോത്ത് .ഇന്റര്‍നെറ്റില്‍…

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ ഏറെക്കുറെ നിര്‍ത്തി പരാമര്‍ശം ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ വാങ്ങുന്നതില്‍ നിന്നും ഇന്ത്യ ഏറെക്കുറെ പിന്മാറിയെന്നും ഇനി വാങ്ങില്ലെന്നുമാണ് ട്രംപിന്റെ അവകാശവാദം. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ വെച്ച് നടന്ന…

അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാകിസ്താന്‍ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്. പക്ടിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്താനും ശ്രിലങ്കയ്ക്കുമെതിരായ ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമാകാന്‍…

ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ 61 സീറ്റുകള്‍ കോൺഗ്രസിന് രണ്ട് സീറ്റുകള്‍ ഐഐപിക്ക് നല്‍കണം

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമം. നാമനിർദേശപത്രിക നൽകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇന്ത്യ സഖ്യത്തിലടക്കം സീറ്റുധാരണയായി 243 അംഗ നിയമസഭ മണ്ഡലങ്ങളില്‍ കോൺഗ്രസിന് 61 സീറ്റ് നൽകും എന്നാൽ അതിൽ 59 സീറ്റുകളിൽ മാത്രമേ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയുള്ളൂ.…

ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നുംദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം…

കല്യാണ ശേഷം പണവുമായി മുങ്ങും നിരവധി യുവാക്കളെ വിവാഹം ചെയ്ത് തട്ടിപ്പ് യുവതി പിടിയില്‍

ഗുരുഗ്രാം: കുടുംബത്തിന്റെ സഹായത്തോടെ വിവാഹത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമില്‍ നിന്നാണ് കാജല്‍ എന്ന യുവതിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നതിനായി നിരവധി യുവാക്കളെയാണ് യുവതി വിവാഹം കഴിച്ചത്. കാജല്‍ ഒരു വര്‍ഷമായി ഗുരുഗ്രാമിലെ സരസ്വതി എന്‍ക്ലേവില്‍…