Category: News

ചേർത്തലയിൽ കെഎസ്ആ‍ർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം

ആലപ്പുഴ: ചേർത്തലയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത അടിപ്പാതയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറി അപകടം. 28 പേർക്ക് പരിക്കേറ്റു. ഒൻപത് പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കി ഉള്ളവർ ചേർത്തലയിൽ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്

ഉത്തരാഖണ്ഡില്‍ കനത്തമഴ സഹസ്ത്രധാരയില്‍ മേഘവിസ്ഫോടനം

ദില്ലി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കനത്ത മഴയെത്തുടർന്ന് വീണ്ടും മേഘവിസ്‌ഫോടനം. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായതായാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ട്. സാഹസ്‌ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കില്ല നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴിയിൽ കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താല്പര്യമില്ല.പരാതിക്കാരിക്ക് താല്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ…

നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കാൻ കോടതി 

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ആയി കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൾസർ സുനി ഒന്നാം…

കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീ മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും…

കുറ്റംതെളിയുന്നതുവരെ രാഹുൽ നിരപരാധി- സീമ ജി നായർ

കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായര്‍. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ജി നായര്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. ആരോപണങ്ങള്‍ തുടര്‍ച്ചയായി…

പൊള്ളയായ വാഗ്ദാനങ്ങൾ നൽകാൻ വരുന്നതാണോ പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശനം

പാട്ന: ബീഹാറിലെ പൂർണിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി സംസ്ഥാനത്ത് 100 കോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജ്വസി പ്രസാദ് യാദവ്. ഇന്ന് (തിങ്കൾ) പൂർണിയയിൽ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെ പൊള്ളയായ വാഗ്ദാനങ്ങൾ പറയുന്നതിന് മുമ്പ്…

ഇസ്രയേലിന് ട്രംപിന്റെ മുന്നറിയിപ്പ് ഖത്തർ അമേരിക്കയുടെ സഖ്യകക്ഷി എതിരെ നീങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം

വാഷിങ്ടൺ : ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. ഖത്തർ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണെന്നും ഖത്തറിനെതിരെ നീക്കം നടത്തുമ്പോൾ വളരെ ശ്രദ്ധവേണമെന്നും ട്രംപ് തുറന്നടിച്ചു. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെഞ്ചമിൻ…

ഗാസ സിറ്റിയിൽ 30 പാർപ്പിടങ്ങൾ കൂടി തകർത്തു 48 മരണം

ജറുസലം ∙ ഗാസ സിറ്റിയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും കുടിയൊഴിപ്പിക്കാനായി വീടുകളും കെട്ടിടങ്ങളും നിലംപരിശാക്കുന്നത് ഇസ്രയേൽ സൈന്യം തുടർന്നു. ഇന്നലെ 30 പാർപ്പിടസമുച്ചയങ്ങൾ ബോംബിട്ടു തകർത്തു. 48 പേർ കൊല്ലപ്പെട്ടു.ഓഗസ്റ്റിനുശേഷം 13,000 അഭയാർഥികൂടാരങ്ങൾക്കുപുറമേ ഗാസ സിറ്റിയിൽ 1,600 പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തെന്ന് ഗാസ…

ക്ലാഷിൽ മുങ്ങിയില്ല കുതിപ്പ് തുടരുന്നു ഹൃദയപൂർവ്വം കളക്ഷൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഒരു സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് 36.43 കോടി രൂപയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സത്യൻ അന്തിക്കാട് സംവിധാനം…