Category: News

ഇറാഖിൽ ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം

ബാഗ്ദാദ്: ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽനിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം.തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ ഇറാൻ തയ്യാർ

തെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ രൂക്ഷവിമർശനവുമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ ഇറാൻ തയ്യാറാണെന്നായിരുന്നു ഖമേനിയുടെ പ്രതികരണം. നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാൻ തയ്യാറാണെന്ന…

കൊല്ലത്ത് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന…

അമ്മ തിരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ‌ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്…

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരൻ.തലയോലപ്പറമ്പ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ‘ ആക്ഷൻ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന…

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം

മലപ്പുറം: വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് പോക്‌സോ കേസെടുത്തത്. 2023-25 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അന്ന് പ്രധാനാധ്യാപകനായിരുന്ന പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിൽ…

അഹമ്മദാബാദ് വിമാനാപകടം: കാരണക്കാരൻ ക്യാപ്റ്റനോ

വാഷിങ്ടണ്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ ക്യാപ്റ്റനെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്ലാക്ക് ബോക്‌സ് റെക്കോര്‍ഡില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരുടെയും സംഭാഷണത്തെ ചൂണ്ടിയാണ്…

ഡ്രോൺ കരാർ പുന:ക്രമീകരിച്ച് പാകിസ്താനും തുർക്കിയും

ഇസ്‌ലാമാബാദ്‌: ആക്രമണ, നിരീക്ഷണ ശേഷി മെച്ചപ്പെടുത്തുന്നതിനായി ഡ്രോൺ കരാർ പുനഃക്രമീകരിച്ച് പാകിസ്താനും തുർക്കിയും. 900 മില്യൺ അമേരിക്കൻ ഡോളറിന്റെ ഡ്രോൺ കരാറാണ് ഇരുരാജ്യങ്ങളും പുനഃക്രമീകരിച്ചത്. നേരത്തെയുണ്ടായിരുന്ന കരാറിൻ്റെ പോരായ്മകൾ തിരുത്തിയാണ് പുതിയ കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതെന്നാണ് റിപ്പോ‍ർട്ട്.പുതുക്കിയ കരാറിൽ 700-ലധികം…

ആശുപത്രി കിടക്കയിൽ നിന്ന് എലിസബത്ത്

“എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടർ കേസുകളും. കല്യാണംനടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നുംനടന്നിട്ടില്ല. എല്ലാം ഇമാജിനേഷൻ എന്നാണ്അവൻ പറഞ്ഞത്. പിന്നെ എന്തിനാണ്ആൾക്കാരുടെ മുന്നിൽ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെഎന്തിനാണാവോ നടത്തിയതെന്ന് എനിക്കറിയില്ല.എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽമരിക്കുകയാണെങ്കിൽ)…

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയം

കൊച്ചി: വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം ഹൈക്കോടതിയില്‍. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ട്. ഇരുവരുടെയും മൃതദേഹം…