Category: News

ഞാവല്‍പ്പഴമെവന്ന് കരുതി കഴിച്ചത് കാട്ടുപഴം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഞാവല്‍പ്പഴമെന്ന് കരുതി അബദ്ധത്തില്‍ കാട്ടുപഴം കഴിച്ച 14കാരിക്ക് ദേഹാസ്വാസ്ഥ്യം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞാവല്‍പ്പഴത്തിന് സാമ്യമുള്ള പഴം വഴിയില്‍ നിന്നും കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചുണ്ട് തടിച്ചു വീര്‍ക്കുകയും…

താരസംഘടന അമ്മയിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മുൻ വർഷങ്ങളിലേതു പോലെ തന്നെ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമം. സർവ സമ്മതനായ ആളെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ തിരക്കിട്ട ചർച്ചകൾ ആണ് നടക്കുന്നത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയരാഘവൻ്റെയും കുഞ്ചാക്കോ ബോബൻ്റെയും പേരുകളാണ് പരിഗണനയിലുള്ളത്

AMMA #MalayalamCinema #AMMAelections #Mollywood #IndianCinema

കടുത്ത വിമര്‍ശനവുമായി വിജയ്

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം തുടരുമ്പോഴും കണ്ടില്ലെന്ന് നടിച്ച് എഐഎഡിഎംകെ. ബിജെപിക്ക് എഐഎഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രം പണയം വച്ചെന്നാണ് വിജയുടെ പ്രധാന ആരോപണം. ഇതടക്കമുള്ള ആരോപണങ്ങള്‍ വിജയ് തുടരുന്നതാണ് എഐഎഡിഎംകെ കണ്ടില്ലെന്ന് നടിക്കുന്നത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ…

ജോട്ടയുടെ കരാറിലെ ബാക്കി പ്രതിഫലം കുടുംബത്തിന് നൽകും കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുത്ത് ലിവർപൂൾ

അകാലത്തിൽ വിടപറഞ്ഞ ഡിയാഗോ ജോട്ടയുടെ കരാറിൽ ശേഷിക്കുന്ന കാലത്തെ ശമ്പളം കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിച്ച് ലിവർപൂൾ ക്ലബ്. ജോട്ടയുടെ കുട്ടികളുടെ പഠനച്ചെലവും ക്ലബ് ഏറ്റെടുക്കുമെന്ന് ലിവർപൂൾ പ്രസ്താവനയിൽ പറഞ്ഞു. 28-ാം വയസിലാണ് താരത്തിന്റെ അന്ത്യം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ്…

സ്‌കൂള്‍ കലോത്സവം തൃശ്ശൂരിൽ കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ വേദിയാകും. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് (കായികമേള) തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം പാലക്കാട്ടുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ടിടിഐ, പിപിടിടിഐ കലോത്സവത്തിന്റെ വേദി വയനാടാണ്. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും.

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ്…

പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാ​ഗ്ദാനം ചെയ്തു

വാഷിം​ഗ്ടൺ: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാ​ഗ്ദാനം ചെയ്തു. ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ്പറഞ്ഞു. ടെക്‌സസിലെ കെര്‍ കൗണ്ടിയിലുണ്ടായ പ്രളയത്തിൽ ഇതിനോടകം 24 പേർ മരിച്ചതായി അന്തർദേശീയ…