Category: News

എപ്‌സ്റ്റീൻ ഫയൽസ്: മനുഷ്യക്കടത്തിൽ അന്വേഷണം തുടങ്ങി പോളണ്ട്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പോളണ്ട് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. നാഷണൽ പ്രോസിക്യൂട്ടർ ഓഫീസിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസെടുത്തിരിക്കുന്നത്. എപ്സ്റ്റീൻ ഇടപാടുകളെക്കുറിച്ച് അറിവുള്ളവർ വിവരങ്ങൾ കൈമാറണമെന്ന് നീതിന്യായ മന്ത്രി വാൾഡെമർ ജുറക് അഭ്യർത്ഥിച്ചു.2009 മുതൽ 2019…

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ്: 180 എം.പിമാരുടെ പിന്തുണയോടെ പ്രതിപക്ഷ നീക്കം

ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ഒരുങ്ങുന്നു. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി ഏകദേശം 180 എം.പിമാർ നോട്ടീസിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. വോട്ടർ പട്ടിക പരിഷ്കരണത്തിൽ ക്രമക്കേട്…

ജർമനിയിൽ പറന്നിറങ്ങി നെതന്യാഹുവിന്റെ വിമാനം; ദുരൂഹതയേറുന്നു

മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ശക്തമായതോടെ, ഇസ്രയേലിന്റെ ‘എയർഫോഴ്സ് വൺ’ എന്നറിയപ്പെടുന്ന ‘വിങ് ഓഫ് സയോൺ’ വിമാനം സുരക്ഷാ കാരണങ്ങളാൽ ജർമനിയിലേക്ക് മാറ്റി. ഇസ്രയേലിൽ നിന്ന് പുറപ്പെട്ട് മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിന് മുകളിൽ വട്ടമിട്ടു പറന്ന ശേഷമാണ് വിമാനം ബെർലിനിൽ ഇറങ്ങിയതെന്ന് ജർമൻ…

ഹോർമുസ് കടന്ന് സൗദി എണ്ണക്കപ്പൽ മുംബൈയിൽ സംഘർഷത്തിനിടെ ആദ്യമെത്തുന്ന ചരക്ക്

മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ചരക്ക് നീക്കം നിലച്ച ഹോർമുസ് കടലിടുക്ക് വഴി ആദ്യ സൗദി എണ്ണക്കപ്പൽ മുംബൈയിലെത്തി. ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച പാതയിലൂടെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലുമായി മാർച്ച് ഒന്നിന് യാത്ര തിരിച്ച കപ്പലാണ് ബുധനാഴ്ച മുംബൈയിൽ…

സലാമിന് വോട്ട് കുറഞ്ഞതിൽ സുധാകരനെതിരെ നടപടിയെടുത്തിട്ടില്ല പ്രസ്താവനകൾ പരിശോധിക്കും എളമരം കരീം

ജി. സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എളമരം കരീം. എച്ച്. സലാമിന് വോട്ട് കുറഞ്ഞതിന്റെ പേരിൽ സുധാകരനെതിരെ നടപടിയെടുത്തിട്ടില്ലെന്നും പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരനുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ കരീം, അദ്ദേഹത്തിന്റെ പ്രസ്താവനകൾ പാർട്ടി പരിശോധിക്കുമെന്നും തനിക്കെതിരെ…

ഇറാൻ ഇളവ് നൽകി; ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് വഴിതുറന്നു

നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാവിലക്കിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ. യുഎസ്, ഇസ്രയേൽ, യൂറോപ്യൻ കപ്പലുകൾക്ക് കർശന നിയന്ത്രണം തുടരുമ്പോഴാണ് ‘പരിമൾ’, ‘പുഷ്പ’ എന്നീ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ പ്രത്യേക അനുമതി ലഭിച്ചത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ…

ട്രംപിന്റെ തീരുവയുദ്ധം; ഇന്ത്യക്കെതിരെ അന്വേഷണം, നികുതി വർദ്ധിപ്പിച്ചേക്കും

പകരംതീരുവ കേസിൽ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടിട്ടും തീരുവയുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം പുതിയ അന്വേഷണം പ്രഖ്യാപിച്ചു. അന്യായമായ വ്യാപാര…

നടൻ ഹരി മുരളി അന്തരിച്ചു; മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി

മലയാള ചലച്ചിത്ര-നാടക നടൻ ഹരി മുരളി (27) അന്തരിച്ചു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ ഹരി, ‘രസികൻ’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രശസ്ത നാടക-സിനിമ താരം കെ.യു. മുരളിയുടെയും പ്രസന്നയുടെയും മകനാണ്. അഭിനയരംഗത്ത്…

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വർഷമായി ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ ഹാജരാക്കാത്തതും കമ്പനി നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്തതുമാണ് തിരിച്ചടിയായത്. എം.കെ. സാനു അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക നടപടി.

യുദ്ധം അവസാനിക്കുന്നു? ഇറാൻ സമാധാനത്തിന് തയാർ

ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിക്കാനുള്ള സാധ്യത തെളിയുന്നു. തങ്ങൾ മുന്നോട്ട് വെക്കുന്ന മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ സമാധാനത്തിന് തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ വ്യക്തമാക്കി. റഷ്യ, പാകിസ്ഥാൻ ഭരണകൂടങ്ങളുമായി ചർച്ച നടത്തിയെന്നും സമാധാനത്തിന് താൻ അനുകൂലമാണെന്നും ഇറാൻ പ്രസിഡന്റ്…