Category: News

യുപിയിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ബിജെപിയെ പിന്തുണച്ചതിലുള്ള പകയെന്ന് കുടുംബം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ കര്‍ഹലില്‍ കഞ്ചര നദിക്കടുത്താണ് യുവതിയുടെ നഗ്ന ശരീരം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് പ്രശാന്ത് യാദവാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും…

അവര്‍ തനിച്ചാണ് അതുകൊണ്ടു ഞാന്‍ കൊന്നു മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വിചിത്രവാദം

മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വിശദീകരിച്ചപ്പോള്‍ പൊലീസും ഞെട്ടി. താന്‍ കൊലപ്പെടുത്തിയവരെല്ലാം തനിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് പ്രത്യേകിച്ചൊരു കരുതലോ ലക്ഷ്യമോ ഇല്ലമായിരുന്നു, അതിനാല്‍ അവരെ കൊലപ്പെടുത്തി .ഇതായിരുന്നു മാന്‍ഹട്ടണ്‍ പൊലീസിന് പ്രതിനല്‍കിയ വിശദീകരണം. 51കാരനായ റാമണ്‍ റിവേരയാണ് പ്രത്യക്ഷത്തില്‍…

കരുനാഗപ്പള്ളിയിൽ ഇരുപത് വയസുകാരിയെ കാണാതായ സംഭവം അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം: കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.…

സിപിഐഎമ്മിനോട് സഹതാപമാണ് രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും രമേശ് ചെന്നിത്തല

സിപിഐഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയത്.സിപിഐഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ…

25,000 രൂപ കൈക്കൂലി വാങ്ങി കോട്ടയത്ത് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇദ്ദേഹം പ്രവാസിയിൽ നിന്ന് 60,000…

തഞ്ചാവൂരിൽ അരുംകൊല വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ്…

പാലക്കാട് ബൂത്തുകളില്‍ നീണ്ട നിര ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്

വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം…

വളര്‍ത്തുനായയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ അമ്മായിയമ്മ വിസമ്മതിച്ചു വിവാഹം വേണ്ടെന്ന് വെച്ച് യുവതി

വിവാഹശേഷം വളര്‍ത്തുനായയെ വീട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്ന ആവശ്യം അമ്മായിയമ്മ നിരാകരിച്ചതിനെ തുടർന്ന് യുവതി വിവാഹം വേണ്ടെന്നു വെച്ചു. യുവതി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ പങ്കുവെച്ചത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് കാമുകനുമായുള്ള പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ചത്. ആദ്യം ഇരുവരുടെയും വീട്ടുകാര്‍…

സുഹൃത്തുക്കൾ വിളിച്ചപ്പോൾ മുറി തുറന്നില്ല ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ ജീര്‍ണിച്ച അവസ്ഥയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്കുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ…

ഇനി വരന്റെ വീട്ടുകാരുടെ കലാപരിപാടി വിവാഹാഘോഷത്തിനിടെ 20 ലക്ഷത്തോളം രൂപ വാരിയെറിഞ്ഞ് അതിഥികള്‍

ന്യൂഡല്‍ഹി: വിവാഹത്തിന് പങ്കെടുക്കാന്‍ വരുന്നവര്‍ വധൂവരന്മാര്‍ക്കും അവര്‍ തിരിച്ചും സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലെ ഒരു വിവാഹ വേദിയില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്.ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‌നഗറിലെ വിവാഹാഘോഷത്തിനിടയില്‍ അതിഥികള്‍ ആകാശത്തേക്ക് പണം വാരിയെറിയുന്ന വീഡിയോയാണ് വൈറലായത്. അഫ്‌സല്‍ അര്‍മാന്‍ എന്നിവരുടെ…