Category: News

രാഹുലിനെതിരെ വീണ്ടും ബലാത്സംഗക്കേസ്; രഹസ്യമൊഴി നൽകി പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാം ബലാത്സംഗക്കേസിൽ പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകി. വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് ഒന്നിലേറെ തവണ പീഡിപ്പിച്ചതായാണ് മൊഴി. ബെംഗളൂരു സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. നിർണ്ണായക തെളിവുകൾ കൈമാറിയതായും…

ജയറാം ഇഡിക്ക് മുന്നിൽ പറയാനുള്ളത് പറയും എല്ലാവരും കുടുങ്ങും

ശബരിമല സ്വർണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യലിനായി നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. “സത്യം പുറത്തുവരട്ടെ, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ” എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി. ശബരിമല ഓരോ ഭാരതീയനും പുണ്യസ്ഥലമാണെന്നും അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ സത്യം…

സ്കൂൾ ബസ് അപകടം: തിരുവനന്തപുരത്ത് കുട്ടിക്ക് പരിക്ക്

തിരുവനന്തപുരം പൂവത്തൂർ സർക്കാർ സ്കൂളിലെ ബസ് വണ്ടിത്തടം റൂട്ടിൽ തോട്ടിലേക്ക് മറിഞ്ഞു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന 21 കുട്ടികളിൽ ഒരാൾക്ക് പരിക്കേറ്റു; മറ്റുള്ളവർ സുരക്ഷിതരാണ്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നവകേരള സർവ്വേ റദ്ദാക്കി സർക്കാരിന് തിരിച്ചടി

രാഷ്ട്രീയ പ്രചാരണങ്ങളുടെ മറവിൽ സർക്കാർ സർവ്വേ പാടില്ലെന്ന് നിരീക്ഷിച്ച് നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പദ്ധതി സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സർക്കാർ…

കൊലയ്ക്ക് ശേഷം മന്ത്രവാദം; എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ സഹപാഠി പിടിയിൽ

ഇൻഡോറിൽ എംബിഎ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത് സഹപാഠിയും സുഹൃത്തുമാണെന്ന് പൊലീസ് കണ്ടെത്തി. ഫെബ്രുവരി 13-നാണ് അടച്ചിട്ട വീട്ടിൽ നിന്ന് പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.കഴുത്തുഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്…

നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം: ‘അവൾക്കൊപ്പം’ വീണ്ടും ഡബ്ല്യൂസിസി

നടി ആക്രമിക്കപ്പെട്ടതിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് ‘അവൾക്കൊപ്പം’ ക്യാമ്പയിനുമായി ഡബ്ല്യൂസിസി (WCC) വീണ്ടും രംഗത്ത്. ഇതിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറ, എറണാകുളം മറൈൻ ഡ്രൈവ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിൽ മെഴുകിതിരി തെളിയിച്ച് അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും. നീതിക്കായുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്…

റഷ്യൻ ആക്രമണം കടുക്കും: സെലൻസ്കിയുടെ മുന്നറിയിപ്പ്; ചർച്ച ഇന്ന്

റഷ്യ യുക്രെയ്‌നിന്റെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾക്ക് മുതിരുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രകോപനങ്ങൾ നാല് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ റഷ്യയെ പ്രതിരോധിക്കാനുള്ള വ്യോമ…

ശബരിമല സ്വർണ്ണക്കൊള്ള: ജയറാം ഇ.ഡിക്ക് മുന്നിലേക്ക്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാം ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. ശബരിമലയിലെ കട്ടിളപ്പാളികൾ ജയറാമിൻ്റെ വീട്ടിലെത്തിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇതിന് പിന്നിലെ പണമിടപാടുകളും ഇ.ഡി വിശദമായി പരിശോധിക്കും. ശബരിമല കേസിൽ…

“മതേതരത്വത്തിന് കേരളം മാതൃകയാകണം: അമർത്യ സെൻ”

മതേതരത്വം സംരക്ഷിക്കുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാകണമെന്ന് നോബൽ ജേതാവ് അമർത്യ സെൻ. മാനുഷിക വികസനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.ആസൂത്രണ ബോർഡിന്റെ ‘വിഷൻ-2031’ സമ്മേളനത്തിൽ സംസാരിക്കവെ, ഇന്ത്യയുടെ മതേതരത്വത്തിൽ അമർത്യ സെൻ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം കുറയുകയാണെന്നും…

അർജുന് ആശ്വാസം:എം.പി ഇടപെട്ടു ജപ്തി നീട്ടി

കാസർകോട് ഇടയലക്കാട് സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അർജുന്റെ വീട് ജപ്തി ചെയ്യാനുള്ള നീക്കം കാനറ ബാങ്ക് താൽക്കാലികമായി നിർത്തിവെച്ചു. അർജുന്റെ പരീക്ഷാ ദിവസം തന്നെ ലേലം നിശ്ചയിച്ച വാർത്ത പുറത്തുവിട്ടതിനെത്തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഇടപെട്ടാണ് നടപടി വൈകിപ്പിച്ചത്. ബാങ്ക്…