Category: News

വേണ്ടി വന്നാൽ ഇറാനിൽ എവിടെയും എത്തിച്ചേരാൻ ഇസ്രായേലിന് കഴിയും കടുപ്പിച്ച് നെതന്യാഹു

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കവെ ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആവശ്യം വന്നാൽ ഇറാനിൽ എവിടെ വേണമെങ്കിലും എത്തിച്ചേരാൻ കഴിയുമെന്നും അടുത്തിടെ നടത്തിയ പ്രത്യാക്രമണം പോലും വളരെ ലഘുവായ രീതിയിലായിരുന്നെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ നേതാക്കളുടെ ധീരമായ…

ദുബൈയിൽ ഹോട്ടലില്‍ തീപിടിത്തം കനത്ത പുക ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

ദുബൈ: ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. തീപിടിത്തം…

സിപിഐഎമ്മും ബിജെപിയും ഷാഫിയെ ടാർഗറ്റ് ചെയ്യുന്നു പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ല രാഹുൽ മാങ്കൂട്ടത്തിൽ

പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ വിട്ടുപോയവർ പാർട്ടിയുമായി കുറച്ചുകാലമായി വിട്ടുനിൽക്കുന്നവരാണ്. സിപിഐഎം ബോധപൂർവ്വം വിവാദമുണ്ടാക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.ഷാഫി പറമ്പിൽ ക്രൗഡ് പുള്ളറായ നേതാവാണ്. അദ്ദേഹത്തെ ടാർഗറ്റ് ചെയ്യാനാണ് സിപിഐഎമ്മിനും ബിജെപിയ്ക്കും താല്പര്യം.…

അശ്വിനി കുമാര്‍ വധക്കേസ് മൂന്നാം പ്രതി മാത്രം കുറ്റക്കാരന്‍ 14ല്‍ 13 പേരെയും കോടതി വെറുതെ വിട്ടു

കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി മാത്രം എം വി മര്‍ഷൂഖ് മാത്രം കുറ്റക്കാരന്‍. 14 പ്രതികളില്‍ 13 പേരെയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു.…

കോഴിക്കറി തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടി കുട്ടിയുടെ ജീവൻ രക്ഷിച്ചയാളെ ഹീറോയെന്ന് വിളിച്ച് സോഷ്യൽ മീഡിയ

ഭക്ഷണം കഴിക്കുന്നതിലെ അശ്രദ്ധ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നു. മൊബൈലിൽ നോക്കിയോ മറ്റെന്തെങ്കിലും പണികള്‍ ചെയ്തു കൊണ്ടോ കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അസ്ഥസ്ഥകരമായ അവസ്ഥകള്‍ നമ്മുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം കുടിച്ചോ പുറത്ത് തടവിയോ നമ്മള്‍ പ്രശ്നത്തെ മറികടക്കുന്നു.…

കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം സംഭവം പാലക്കാട് മുക്കണ്ണത്ത്

മണ്ണാർക്കാട് നഗരസഭ പരിധിയിൽ മുക്കണ്ണത്ത് കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ…

ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്

കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. ഇന്ന് വൈകീട്ട് പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കും. മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്‌ജലി അർപ്പിക്കും. സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം…

മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും…

റെയിൽവെയിൽ പുതിയ ടിക്കറ്റ് റിസർവേഷൻ നിയമങ്ങൾ പ്രാബല്യത്തിൽ റദ്ദാക്കലുകൾ പരിഗണിച്ചെടുത്ത തീരുമാനമെന്ന് റെയിൽവെ

ന്യൂഡൽഹി: റെയിൽവെയിൽ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തിൽ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി കഴിഞ്ഞ മാസം പകുതിയോടെ റെയിൽവെ…

ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും ദിവ്യ വീണ്ടും ജയിലില്‍

എ‍ഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യംചെയ്യലിനുശേഷം പി.പി.ദിവ്യ വീണ്ടും ജയിലില്‍. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മൗനം മാത്രമായിരുന്നു ദിവ്യയുടെ പ്രതികരണം. ഇന്നലെ രാത്രിയിലാണ് കസ്റ്റഡി അപേക്ഷ കൊടുക്കാൻ പോലീസ് തീരുമാനിച്ചത്. നേരത്തെ തന്നെ വിശദമായി ചോദ്യം ചെയ്തിട്ടുള്ളതിനാൽ കസ്റ്റഡി…