Category: News

ഗൾഫ് ഇടപെടൽ: ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് സൗദി അറേബ്യയും സഖ്യകക്ഷികളും അറസ്റ്റുകൾ തുടരുന്നു

ഇറാനെതിരായ സൈനിക നീക്കം ഒഴിവാക്കാൻ സൗദി, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ നടത്തിയ ചർച്ചകൾ ട്രംപിനെ പ്രേരിപ്പിച്ചു. പശ്ചിമേഷ്യയിലെ സമാധാനം തകരുമെന്ന ഗൾഫ് രാജ്യങ്ങളുടെ മുന്നറിയിപ്പാണ് സ്ഥിതിഗതികൾ മയപ്പെടുത്തിയത്. ഇറാനെ ആക്രമിക്കുന്നത് ഗൾഫ് മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അത് അമേരിക്കയ്ക്കും ഗുണകരമാകില്ലെന്നും…

സിനിമാറ്റിക്കായ പോത്ത് പിടിത്തം: മോഷ്ടിച്ച പോത്തിനെ തിരിച്ചറിഞ്ഞ് ഉടമ; പ്രതിയെ നാട്ടുകാർ പൊലീസിലേൽപ്പിച്ചു

പട്ടാമ്പിയിൽ മേയാൻ വിട്ട പോത്തിനെ പിക്കപ്പ് വാനിൽ കടത്തിക്കൊണ്ടുപോയ മോഷ്ടാവിനെ ഉടമ കൈയോടെ പിടികൂടി. പോത്തുമായി പോകുന്ന വാഹനം കണ്ട ഉടമ കന്നുകാലി വ്യാപാരികളുടെ സംഘടനയെ (All Kerala Cattle Merchants Welfare Association) വിവരമറിയിച്ചതിനെത്തുടർന്ന് ചന്തയിലെ വിൽപ്പന തടയുകയായിരുന്നു. പട്ടാമ്പി…

റഫാൽ യുദ്ധവിമാനങ്ങൾ: ഇന്ത്യയും ഫ്രാൻസും തമ്മിൽ പുതിയ കരാറിന് സാധ്യത

ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ചരിത്രപ്രധാനമായ കരാർ അടുത്ത മാസം ഒപ്പിടും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും നേരിട്ടാണ് ഈ വമ്പൻ കരാറിൽ ഒപ്പുവെക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ഇടപാടായ ഇതിൽ 80…

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തീരുമാനം വ്യക്തമാക്കും

പീഡനക്കേസിൽ റിമാൻഡിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് (2026 ജനുവരി 17) വിധി പറയും.പീഡനക്കേസിൽ അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ അഭ്യർത്ഥനപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ…

തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് തൃശൂർ കൊടകര എം.ബി.എ കോളേജിലെ 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ 42 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ…

സ്കൂൾ ലാബിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ സ്വദേശി ഷിബിന്‍ (35) ആണ് മരിച്ചത്. പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്യൂണ്‍ ആണ് ഷിബിന്‍. ലാബിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: കമ്മീഷനെതിരെ രാഹുൽ ഗാന്ധി

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിലേക്ക്. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലിൽ മഷിക്ക് പകരം മാർക്കർ പേനകൾ ഉപയോഗിച്ചതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ പൗരന്മാരെ കബളിപ്പിക്കുകയാണെന്നും, ഇത്തരം നടപടികൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്നും അദ്ദേഹം…

കരുവാരക്കുണ്ട് കൊലപാതകം: മൃതദേഹം കണ്ടെത്തിയത് വിജനമായ സ്ഥലത്ത്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം കരുവാരക്കുണ്ടിൽ പതിനാലുകാരി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് സ്ഥിരീകരണം. കേസിൽ കസ്റ്റഡിയിലുള്ള പതിനാറുകാരൻ കുറ്റം സമ്മതിച്ചു. ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കൈകാലുകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി. കരുവാരക്കുണ്ട് കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ. 14…

ആടിയ നെയ്യ് ക്രമക്കേട് ശബരിമലയില്‍ വിജിലന്‍സ് പരിശോധന

ശബരിമലയിലെ അഭിഷേകം ചെയ്ത നെയ് വിൽപ്പനയിലെ ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് പരിശോധന നടത്തി. സന്നിധാനത്തെ കൗണ്ടറുകൾ ഉൾപ്പെടെ നാല് ഇടങ്ങളിലായിരുന്നു പരിശോധന. വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് സംഘം പരിശോധിച്ചു. ശബരിമലയിലെ ആടിയ ശിഷ്ടം നെയ്‌ വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന്…

ട്രംപിന്റെ ഇറാൻ നയം മാറി പിന്നിൽ നെതന്യാഹുവിന്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഇറാനോടുള്ള കർക്കശ നിലപാട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തി. ട്രംപും നെതന്യാഹുവും നടത്തിയ ഫോൺ ചർച്ചകൾക്ക് പിന്നാലെ 800 വധശിക്ഷകൾ ഇറാൻ നിർത്തിവച്ചു. ആക്രമണം വേണ്ടെന്ന അറബ് രാജ്യങ്ങളുടെ നിലപാടും ഈ മാറ്റത്തിന്…