Category: News

സവര്‍ക്കര്‍ പുരസ്‌കാരം വേണ്ട സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസിൽ നിന്നും കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് പുരസ്കാരം വേണ്ടെന്ന് വച്ചത്. തൻ്റെ അനുവാദം ചോദിക്കാതെയാണ് പേര് വച്ചതെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.

എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണ് അവളോടൊപ്പം സമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ ഭാഗ്യലക്ഷ്മി

ഫെഫ്കയില്‍ നിന്നും രാജിവെച്ചെതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണെന്നും അതിജീവിതയോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണ്. ഞങ്ങളോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ. ഇന്നലെ അവളും ഞാനും…

മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ(19)യുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് ചിത്രപ്രിയയെ കൊലപ്പെടുത്തിയാണ് എന്ന് സമ്മതിച്ചു. ഇന്നലെ മുതൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അലൻ കുറ്റസമ്മതം നടത്തിയത്. ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു. അതേസമയം,…

രാഹുലിന് ഇന്ന് നിർണായകം രണ്ടാം ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ ക്കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രണ്ടാം ബലാത്സംഗക്കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞില്ലെങ്കിലും ഇന്നുവരെ കടുത്ത നടപടികൾ പാടില്ലെന്ന്…

തദ്ദേശ തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ വോട്ടെടുപ്പ് നടക്കും. ഏഴ് ജില്ലകളാണ് ഇന്ന് (ചൊവ്വ) വിധിയെഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ ജനവിധി…

കുടുംബാംഗങ്ങള്‍ പള്‍സര്‍ സുനിക്കെതിരെ മൊഴി മാറ്റാതെ മുകേഷ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കാലയളവില്‍ കൂറുമാറിയത് ചലച്ചിത്ര താരങ്ങളടക്കം 28 സാക്ഷികള്‍. കൂറുമാറിയവരില്‍ കാവ്യയടക്കം എട്ടുപേര്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. ചലച്ചിത്രതാരങ്ങള്‍ മുതല്‍ ദിലീപിന്റെയും കാവ്യയുടേയും ബന്ധുക്കളും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വരെ വിചാരണക്കിടെ കൂറുമാറി. ചലച്ചിത്രതാരങ്ങളായ ഭാമ, ബിന്ദുപണിക്കര്‍, സിദ്ദിഖ്,…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുക അടച്ചിട്ട മുറിയില്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ വാദം കേള്‍ക്കുക അടച്ചിട്ട മുറിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വാദം അടച്ചിട്ട മുറിയില്‍ നടക്കുക. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണിത്. അവസാന കേസായാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കും. കേസില്‍ വിശദമായ…

സർക്കാർ എന്നും അതിജീവിതക്കൊപ്പം നടിയെ ആക്രമിച്ച കേസിലെ വിധിയിൽ സജി ചെറിയാൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.വെറുതെ വിടാനുണ്ടായ കോടതിയുടെ നിരീക്ഷണം അറിഞ്ഞതിന് ശേഷം ആധികാരികമായ മറുപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അതുസംബന്ധിച്ച ഉചിതമായ തീരുമാനവും എടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. കുറ്റംചെയ്തത് ആരാണെങ്കിലും…

മഞ്ജു വാര്യരെ കുത്തി ദിലീപ് മഞ്ജു പറഞ്ഞിടത്താണ് ഞാൻ പ്രതിയായത്

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടൻ ദിലീപ്. യഥാർത്ഥത്തിൽ തനിക്കെതിരെ നടന്ന ഗൂഢാലചനയായിരുന്നു കേസ് എന്ന് ദിലീപ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒത്തുചേർന്ന സിനിമ കൂട്ടായ്മയിൽ മുൻ ഭാര്യ മഞ്ജു…

ദിലീപിനെ വെറുതേവിട്ടു പള്‍സര്‍ സുനി മുതല്‍ ആറാം പ്രതി പ്രദീപ് വരെ കുറ്റക്കാര്‍ വിധി ഇങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതേവിട്ടു. ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. അതേസമയം, ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൂട്ടബലാല്‍സംഗം, ഗൂഢാലോചന, തുടങ്ങി എല്ലാ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി. ഒന്നാംപ്രതി പള്‍സര്‍ സുനി,രണ്ടാം പ്രതി…