Category: Politics

എന്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാർട്ടിക്ക് ഗുണമല്ലേ ഉണ്ടാവുക മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല ജി സുധാകരൻ

CPIM പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും…

നാട്ടുകാർക്ക് നടക്കാൻ വഴി വേണം ജെസിബിയുമായി സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച്‌ എംഎൽഎ എച്ച് സലാം

ജെസിബിയുമായി എത്തി റിസോർട്ടിന്റെ മതിൽ പൊളിച്ച്‌ എംഎൽഎ എച്ച് സലാം. സ്വകാര്യ റിസോർട്ടിന്റെ മതിലാണ് പൊളിച്ചത്. പൊതുവഴിക്ക് വീതി കൂട്ടാൻ മതില് പൊളിക്കാൻ നോട്ടിസ് നൽകിയിരുന്നു.രണ്ടാഴ്ചയായിട്ടും മതില് പൊളിക്കാത്തതിൽ ആണ് എംഎൽഎയുടെ പൊളിച്ചു നിരത്തൽ. റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില്…

അമ്മയും ബന്ധുക്കളും കൂറുമാറി സഹോദരനേയും അമ്മാവനേയും വെടിവെച്ച് കൊന്നകേസിൽ കുര്യൻ കുറ്റക്കാരൻ

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ പ്രതി തന്നെ ചെയ്താണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കോട്ടയം സെഷൻസ് കോടതി നാളെ ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ…

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത്…

പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ് ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി

പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ്. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ പാതിരാ പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ കള്ളപ്പണക്കാരനാക്കാൻ…

ജമ്മു കശ്മീരില്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം നിയമസഭാ സമ്മേളനം ബഹളത്തില്‍ മുങ്ങി ആദ്യദിനം

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ- പ്രതിപക്ഷ വാക്‌പോര്. നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ചേർന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370-മായി ബന്ധപ്പെട്ടായിരുന്നു ബഹളം.”ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ…

കൈ’ തരാത്തത് മര്യാദയില്ലായ്മയെന്ന് പി.സരിൻ കൈ വേണ്ടെന്ന് പറഞ്ഞവർക്ക് കൈയില്ലെന്ന് രാഹുൽ

നേരിൽ കണ്ടിട്ടും മുഖം തിരിച്ച ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും മര്യാദയില്ലായ്മ പാലക്കാട്ടുകാർ തിരിച്ചറിയുമെന്ന് ഡോ പി സരിൻ. ഷാഫി പറമ്പിൽ കണ്ണ് കൊണ്ട് കാണിച്ചതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് കൈ തരാതിരുന്നതെന്നും ഡോ പി സരിൻ പറഞ്ഞു.ഷാഫി പറയുന്നതേ രാഹുൽ…