Category: Sports

ലോകകപ്പിന് മുൻപ് 75 ലക്ഷം ഇപ്പോൾ വാങ്ങുന്നത് ഒന്നരക്കോടി കുതിച്ചുയർന്ന് ജമിമ റോഡ്രിഗസിന്റെ ബ്രാൻഡ് വാല്യു

മുംബൈ∙ ഏകദിന വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപിച്ച് കിരീടം നേടിയതിനു പിന്നാലെ, കുതിച്ചുയർന്ന് ഇന്ത്യൻ താരങ്ങളുടെ ബ്രാൻഡ് മൂല്യം. താരങ്ങളുടെ, പരസ്യത്തിനായി ഏജൻസികളെ സമീപിക്കുന്നവരുടെ തിരക്കാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ ജമീമ റോഡ്രിഗസ്, സ്മൃതി മന്ഥന,…

രഞ്ജിയില്‍ മുംബൈക്കായി വെടിക്കെട്ട് സെഞ്ചുറിയുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍

ജയ്പൂര്‍: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ മുംബൈക്കായി വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ആദ്യ ഇന്നിംഗ്സില്‍ 67 റണ്‍സ് നേടിയ ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ 174 പന്തില്‍ 156 റണ്‍സടിച്ചു പുറത്തായി. 18 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ജയ്സ്വാളിന്‍റെ…

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കുക. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റൻ.…

സഞ്ജു നാലാം ടി20യിലും പ്ലേയിങ് ഇലവനിലുണ്ടാവില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. പരമ്പരയിലെ മുന്‍ മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജുവിന് പകരം ബാക്കപ്പ് കീപ്പറായ ജിതേഷ് ശര്‍മയെയാണ് മൂന്നാം ടി20യില്‍ ഇന്ത്യ ഓസീസിനെതിരെ…

വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

ദുബായ്: വനിതാ ഏകദിന ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചെങ്കിലും ഹര്‍മന്‍പ്രീത് കൗറിന് പകരം ഐസിസി വനിതാ ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് ലോകകപ്പിലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ…

മൊഹ്സിന് ബിസിസിഐ നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കും അടുത്ത നീക്കം എസിസി താങ്ങില്ല

സെപ്റ്റംബർ 28 ന് മത്സരം അവസാനിച്ചിട്ടും ഏഷ്യാ കപ്പ് ട്രോഫി കൈമാറാൻ വിസമ്മതിക്കുന്ന എസിസിയുടെ നിലപാടിനെതിരെ നീക്കം കടുപ്പിച്ച് ബിസിസിഐ. തിങ്കളാഴ്ചയ്ക്കുള്ളിൽ ട്രോഫി കൈമാറിയില്ലെങ്കിൽ നവംബർ നാലിന് നടക്കുന്ന ഐസിസി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് പറഞ്ഞു.…

ഞാനായിരുന്നുവെങ്കിൽ വനിതാ ക്രിക്കറ്റേ ഉണ്ടാകില്ലായിരുന്നു BCCI മുൻ പ്രസിഡന്റ്

വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോൾ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി മുന്‍ ബിസിസിഐ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍റെ വാക്കുകള്‍. 2014വരെ ബിസിസിഐ പ്രസിഡന്‍റായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഉടമ കൂടിയായ ശ്രീനിവാസന്‍ ഇന്ത്യയില്‍ വനിതകള്‍ ക്രിക്കറ്റ്…

തുടർച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റ ശേഷം കോച്ച് പൊട്ടിത്തെറിച്ചു കംബാക്ക് അവിടെ തുടങ്ങി ഹർമൻപ്രീത്

വനിതാ ഏകദിന ലോകകപ്പ് നേടിയ ശേഷം മനസ്സുതുറന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മൂന്ന് തോല്‍വികള്‍ക്ക് ശേഷം കോച്ച് അമോല്‍ മജൂംദാറിന്‍റെ ശകാരം നിർണായകമായെന്ന് ഹർമൻ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ജയിക്കാവുന്ന മത്സരവും ഞങ്ങൾ തോറ്റു, ആ മത്സരത്തിനുഷേശം ഡ്രസ്സിംഗ് റൂമിലെത്തിയ…

ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയണം

നവിമുംബൈ∙ ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുത്തമിട്ടതിന്റെ ആവേശത്തിലാണ് രാജ്യം മുഴുവൻ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ ആരംഭിച്ച ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഇതിനിടെ ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഇന്ത്യൻ…

ക്രിക്കറ്റ് എന്നത് മാന്യൻമാരുടെ മാത്രം കളിയല്ല ലോകകപ്പ് നേട്ടത്തിനുശേഷം വൈറല്‍ ഫോട്ടോയുമായി ഹര്‍മന്‍പ്രീത്

മുംബൈ: ക്രിക്കറ്റ് എന്നത് മാന്യൻമാരുടെ കളിയാണെന്നാണ് പണ്ടുമുതലെ നമ്മളെല്ലാം പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ അത് മാന്യൻമാരുടെ മാത്രം കളിയല്ലെന്നും എല്ലാവരുടെയും കളിയാണെന്നും പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52…