Category: Sports

സെഞ്ചുറി തിളക്കത്തില്‍ യശസ്വി ജയ്‌സ്വാള്‍

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 108 റൺസുമായി അദ്ദേഹം ക്രീസില്‍ തുടരുന്നു. സായ് സുദര്‍ശനാണ് (65) ജയ്‌സ്വാളിന് കൂട്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം…

മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു 70 കോടി ചെലവിട്ട് പുതുക്കിപ്പണിയുമെന്ന്എംഡി ആന്റോ അഗസ്റ്റിൻ

മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന്ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ തുടങ്ങിയിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്…

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ടോസ്;

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.. ഈ മത്സരത്തില്‍ വിജയിച്ചാല്‍ സമ്പൂര്‍ണ ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍…

സംസ്ഥാന സ്കൂ‍ൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ

തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ സംസ്ഥാന സ്കൂൾ കായിക മേളയുടെ അംബാസഡർ. 21 മുതൽ 28 വരെ തലസ്ഥാനം വേദിയാകുന്ന കായിക മേളയുടെ എനർജി പാർട്നറായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിയോഗിച്ചു. തങ്കു എന്നു പേരിട്ട മുയലാണ് മേളയുടെ…

ഫിഫ അണ്ടർ 20 ലോകകപ്പ് നൈജീരിയയുടെ വലനിറച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലില്‍

ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ ഫൈനലിൽ നൈജീരിയയെ പരാജയപ്പെടുത്തിയാണ് അർജന്റീനയുടെ യുവനിരയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് നൈജീരിയയെ അർജന്റീന തകർത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി മഹര്‍ കാരിസോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.തീർത്തും ഏകപക്ഷീയമായിരുന്നു നൈജീരിയക്കെതിരെയുള്ള അർജന്റീനയുടെ…

ഓസീസിനെതിരെ പരമ്പരയ്ക്ക് മുന്നോടിയായി രോഹിത്തിന് പ്രത്യേക പരിശീലനം

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ രോഹിത് ശര്‍മ്മയുടെ പ്രത്യേക പരിശീലനം. ബിസിസിഐ സെന്ററില്‍ ഒരാഴ്ചയാണ് രോഹിത് കഠിന പരിശീലനം നടത്തിയത്. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ഏറെനേരം ജിമ്മില്‍ ചെലവഴിച്ച രോഹിത്, രണ്ടുമണിക്കൂര്‍ വീതം ബാറ്റിംഗ്…

2024 ലെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സഞ്ജുവിന് വരുൺ മികച്ച ബൗളർ

2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടർ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു 2024ല്‍ 13…

ഫാന്‍ മീറ്റ് ലോകോത്തര നിലവാര സ്റ്റേഡിയം സുരക്ഷ മെസിയും കൂട്ടരും വരുമ്പോൾ വൻ തയ്യാറെടുപ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം : അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ…

റിഷഭ് പന്ത് തിരിച്ചുവരുന്നു ലക്ഷ്യം ദക്ഷിണാഫ്രിക്കന്‍ പരമ്പര രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായി കളിക്കും

ദില്ലി: പരിക്കിൽ നിന്ന് മുക്തയ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ആഭ്യന്തര മത്സരത്തിലൂടെയാവും പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. റിഷഭ് പന്തിന്‍റെ കാലിന് പരിക്കേറ്റത് ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിന്‍റെ ഒന്നാംദിനം. ക്രിസ് വോക്സിന്‍റെ പന്ത് കാലിൽ കൊണ്ട് വിരലിന് പൊട്ടലേറ്റു. പരിക്കേറ്റ കാലുമായി…

സഞ്ജുവിന്റെ പുതിയ റോൾ ഇനി ഫുട്ബാളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ഇന്ത്യയിലെ അംബാസഡർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഏറെ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ഇ പി എൽ കൂടുതൽ ജനപ്രീതിയുള്ളതാക്കാനും പ്രവർത്തനങ്ങൾ സജീവമാക്കാനുമാണ് സഞ്ജുവിനെ ഈ റോൾ ഏൽപ്പിച്ചതെന്ന് പ്രീമിയർ ലീഗ്.…