രോഹന് സെഞ്ച്വറി സഞ്ജുവിന് ഫിഫ്റ്റി ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് മികച്ച തുടക്കം
വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ തുടക്കം. രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറിയും നായകൻ സഞ്ജു സാംസണിന്റെ അർധസെഞ്ച്വറിയും കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചു. 22 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ കേരളം മുന്നേറുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ മറുപടി…
നിർബന്ധിത ഗർഭച്ഛിദ്രം ജോബി ജോസഫിന് മുൻകൂർ ജാമ്യം
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ നിർബന്ധിത ഗർഭച്ഛിദ്ര കേസിൽ രണ്ടാം പ്രതി ജോബി ജോസഫിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രാഹുലിന്റെ നിർദേശപ്രകാരം ഗർഭച്ഛിദ്രത്തിനുള്ള ഗുളിക എത്തിച്ചുനൽകിയത് ജോബിയാണെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിർദേശപ്രകാരം ജോബി…
വെനസ്വേലയിൽ യുഎസ് ബോംബാക്രമണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മഡുറോ.
വെനസ്വേലയിൽ ശക്തമായ ബോംബാക്രമണം ഉണ്ടായതിനെത്തുടർന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെങ്കിലും വിഷയത്തിൽ അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബോംബാക്രമണം നടന്നു. ഡൊണാൾഡ്…
ടി20 തരംഗത്തിൽ ഏകദിനം വഴിമുട്ടുമോ സൂപ്പർ താരങ്ങൾക്ക് ശേഷം ഏകദിനത്തിന്റെ ഭാവി ആശങ്കയിൽ
ഏകദിന ക്രിക്കറ്റിന് ‘Slow Death’ (സാവധാനത്തിലുള്ള മരണം) എന്ന വിശേഷണം നൽകി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഉള്ളതുകൊണ്ടാണ് ഗ്യാലറികൾ നിറയുന്നതെന്നും, 2027 ലോകകപ്പിന് ശേഷം ഫോർമാറ്റിന്റെ ഭാവി എന്താകുമെന്നത് ക്രിക്കറ്റ് ലോകത്തെ പ്രധാന…
രാഹുൽ കുടുംബജീവിതം തകർത്തു പരാതിയുമായി യുവതിയുടെ ഭർത്താവ്
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്തെത്തിയതോടെ കേസിൽ കുരുക്ക് മുറുകുന്നു. രാഹുൽ തന്റെ കുടുംബജീവിതം തകർത്തെന്നും, തന്റെ അസാന്നിധ്യത്തിൽ വശീകരിച്ചെന്നുമാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാൾ പരാതി നൽകി. ബി.എൻ.എസ് സെക്ഷൻ 84 പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് ഭർത്താവിന്റെ ആവശ്യം.ബി.എൻ.എസ് സെക്ഷൻ…
ബ്രിട്ടാസ്-പോറ്റി ബന്ധം: അന്വേഷണം വേണമെന്ന് അടൂർ പ്രകാശ്.
ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയും ബ്രിട്ടാസും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇവർ തമ്മിലുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധിക്കണമെന്നും അദ്ദേഹം പാലക്കാട് ആവശ്യപ്പെട്ടു. ഫോൺ രേഖകൾ വിശദമായി അന്വേഷിക്കണമെന്നും…
ഷമി തിരിച്ചെത്തുമോ? പന്തിന് ഇടം ലഭിക്കുമോ? ന്യൂസിലാൻഡിനെതിരായ ഏകദിന ടീം ഇന്ന്
ന്യൂസിലൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാക്കറുടെ നേതൃത്വത്തിലാണ് ടീം തിരഞ്ഞെടുപ്പ്. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ജനുവരി 11-നാണ് പരമ്പര ആരംഭിക്കുന്നത്.പരിക്കിൽ നിന്ന് മോചിതനായ…
ക്രൂരമായ രീതികൾ: കല്ലെറിഞ്ഞും മതിലിടിച്ച് വീഴ്ത്തിയും വധശിക്ഷ നടപ്പാക്കാൻ താലിബാൻ ഉത്തരവിട്ടു
താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാൻ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നീങ്ങുന്നു. ഡസൻ കണക്കിന് ആളുകളെ കല്ലെറിഞ്ഞും മതിലിൽ ഇടിപ്പിച്ചും വധിക്കാൻ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. 2025-ൽ മാത്രം ആയിരത്തിലധികം പേരെ പരസ്യമായി ചാട്ടവാറടിക്ക് വിധേയരാക്കിയെന്ന് താലിബാൻ സുപ്രീം കോടതിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.…
തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
34 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 1990-ൽ മയക്കുമരുന്ന് കേസിലെ വിദേശി പ്രതിയെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലിൽമാറ്റം വരുത്തിയെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായും…
കടലിൽ കരുത്തു കൂട്ടി ചൈന ഓരോ മാസവും പുതിയ കപ്പൽ മിസൈൽവേധ യുദ്ധക്കപ്പൽ പുറത്തിറക്കി
യുഎസ് നാവികസേനയ്ക്ക് വെല്ലുവിളി ഉയർത്തി ചൈന തങ്ങളുടെ കപ്പൽപട അതിവേഗം വിപുലീകരിക്കുന്നു. പരിഷ്കരിച്ച റഡാർ, നെറ്റ്‌വർക്ക് സംവിധാനങ്ങൾ, അത്യാധുനിക ആയുധങ്ങൾ എന്നിവയടങ്ങിയ ‘ലൗദി’ എന്ന മിസൈൽവേധ യുദ്ധക്കപ്പൽ ചൈന പുറത്തിറക്കി .വ്യോമ പ്രതിരോധത്തിലും സമുദ്ര ആക്രമണങ്ങളിലും മികച്ച ശേഷിയുള്ള ഈ കപ്പൽ…









