‘രാഹുൽ സൈക്കോപാത്ത്’; ജാമ്യം റദ്ദാക്കണമെന്ന് ആദ്യ പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാതിക്രമ കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്നും സമ്മതമില്ലാതെ പലതവണ പീഡിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും ഗുരുതര ആരോപണങ്ങൾ ആദ്യ പരാതിക്കാരി ഉന്നയിച്ചു. പത്തോളം പേരെ പീഡിപ്പിച്ച…

ഇറാൻ കപ്പൽ കൊച്ചിയിൽ; 183 നാവികർക്ക് ഇന്ത്യ അഭയം നൽകി

ശ്രീലങ്കൻ തീരത്ത് യുഎസ് ആക്രമണത്തിനിരയായ ഇറാൻ പടക്കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്നാണ് കൊച്ചിയിൽ അഭയം തേടിയത്. നൂറോളം പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ എത്തിയ കപ്പലിലെ നാവികർക്ക് ഇന്ത്യ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി. ഈ വിഷയം കേന്ദ്ര മന്ത്രിസഭാ സമിതി ഗൗരവമായി വിലയിരുത്തുകയും…

മിസൈൽ ഭീഷണി: ഖമേനിയുടെ എക്സ് അക്കൗണ്ടിനെതിരെ നടപടിയില്ല

ഇറാൻ നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണശേഷവും അദ്ദേഹത്തിന്റെ എക്സ് (X) അക്കൗണ്ട് സജീവമായി തുടരുന്നത് വലിയ ചർച്ചയാകുന്നു. ഇസ്രയേലിനെതിരെ ശക്തമായ ഭീഷണി മുഴക്കുന്ന പോസ്റ്റാണ് ഏറ്റവും ഒടുവിലായി അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇറാന്റെ മിസൈൽ ശേഷി വ്യക്തമാക്കുന്ന ചിത്രങ്ങൾക്കൊപ്പം, “സയണിസ്റ്റ് ഭരണകൂടം…

വിഹിതം കൂട്ടിചോദിച്ചു; ‘പേട്രിയറ്റി’നെ വിലക്കി ഫിയോക്!

മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്കേർപ്പെടുത്തി ഫിയോക്. വിതരണ വിഹിതം കൂട്ടി ചോദിച്ചതിനെത്തുടർന്നാണ് നടപടി. നിർമ്മാതാക്കളുമായി കരാറിൽ ഏർപ്പെടരുതെന്ന് തിയറ്ററുകൾക്ക് സംഘടന നിർദ്ദേശം നൽകി. ഏപ്രിൽ 23-ന് റിലീസ് ചെയ്യാനിരിക്കെയാണ് സിനിമ പ്രതിസന്ധിയിലായത്.സാധാരണയായി രണ്ടാം ആഴ്ചയിൽ ലാഭവിഹിതം കുറയാറുണ്ടെങ്കിലും, ‘പേട്രിയറ്റി’ന് ആദ്യ…

നിർദ്ദേശം ലംഘിച്ചു; ഡിവൈഎസ്പി നന്ദകുമാറിന് സസ്പെൻഷൻ

തെളിവെടുപ്പ് സമയത്ത് ഹാജരാകാതിരുന്ന ഡിവൈഎസ്പി എസ്. നന്ദകുമാറിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. പ്രത്യേക നിർദേശം ഉണ്ടായിട്ടും ഡിവൈഎസ്പി എത്താതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഡിജിപിയുടെ ശുപാർശയെത്തുടർന്നാണ് ഈ നടപടി.

‘മകൻ പോയത് ഓപ്പറേഷൻ സിന്ദൂറിൽ’; വൈകി അറിഞ്ഞ വേദനയുമായി സുഖോയ് പൈലറ്റിന്റെ അച്ഛൻ

അസമിൽ സുഖോയ് വിമാനം തകർന്ന് വീരമൃത്യു വരിച്ച ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിലും പങ്കാളിയായിരുന്നു. മകൻ ഈ രഹസ്യദൗത്യത്തിൽ പങ്കെടുത്ത വിവരം ദൗത്യം കഴിഞ്ഞ് 15 ദിവസത്തിന് ശേഷമാണ് കുടുംബം അറിഞ്ഞതെന്ന് പിതാവ് വെളിപ്പെടുത്തി. രാജ്യത്തിന് വേണ്ടി…

ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ ഇംഗ്ലണ്ട് ജയിച്ചേനെ’; തന്റെ പ്രവചനം ശരിയെന്ന് മുഹമ്മദ് ആമിർ

ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിലെത്തില്ലെന്ന മുഹമ്മദ് ആമിറിന്റെ പ്രവചനം തെറ്റിയതോടെ സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളാണ് ഉയർന്നത്. സഞ്ജു സാംസണിന്റെ കരുത്തിൽ ഇന്ത്യ സെമിയിലെത്തുകയും പിന്നീട് ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്തു. എന്നാൽ, തന്റെ പ്രവചനം ശരിയാണെന്നും ഇംഗ്ലണ്ട് താരം ആ ക്യാച്ച്…

‘ഐഎഎസ് തന്നെ വേണം’; കേരളത്തിൽ പല പ്രമുഖർക്കും പദവി നഷ്ടമായേക്കും

ഐഎഎസ് കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതോടെ ഐഎംജി ഡയറക്ടർ സ്ഥാനത്തുനിന്ന് കെ. ജയകുമാറിനും എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനും മാറേണ്ടി വരും. ഐഎഎസ് നിയമനങ്ങൾക്ക് സിവിൽ സർവീസസ് ബോർഡിന്റെ അനുമതി…

‘തേനീച്ചക്കൂട്ടം വരും, രാത്രിയിൽ ആക്രമിക്കും’; നോസ്ട്രഡാമസ് മുൻകൂട്ടി കണ്ടത് ഡ്രോൺ യുദ്ധമോ

ഭീകരാക്രമണവും ഡയാന രാജകുമാരിയുടെ മരണവും പ്രവചിച്ചുവെന്ന് കരുതപ്പെടുന്ന നോസ്ട്രഡാമസിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. 1555-ൽ അദ്ദേഹം എഴുതിയ പുസ്തകത്തിലെ ‘തേനീച്ചക്കൂട്ടം’ എന്ന പരാമർശം നിലവിലെ പശ്ചിമേഷ്യൻ യുദ്ധത്തിലെ ഡ്രോൺ ആക്രമണങ്ങളെയാണോ സൂചിപ്പിക്കുന്നതെന്നാണ് അനുയായികളുടെ സംശയം. നോസ്ട്രഡാമസ് തന്റെ ശ്ലോകത്തിൽ (Quatrain I:26)…

സിവിൽ സർവീസ്: അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; 18-ാം റാങ്കുമായി ശ്രുതി മലയാളത്തിന്റെ അഭിമാനം

2025-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും മൂന്നാം റാങ്ക് ആകാൻഷ് ദള്ളും നേടി. 18-ാം റാങ്ക് നേടിയ എസ്. ശ്രുതിയാണ് മലയാളി കരുത്തായി മാറിയത്. ശ്രീജ ജെ.എസ്…