വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം ഹൈക്കോടതി
കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.…
ഷമിയെ ടീമിലെടുക്കണം ബുംറ-സിറാജ്-ഷമി ത്രയത്തിൽ വിശ്വസിക്കണം സൗരവ് ഗാംഗുലി
ദക്ഷിണാഫ്രിക്കക്കെതിരെ ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഗൗതം ഗംഭീറിനെ വിമർശിച്ച് മുൻ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില്‍ കോച്ച് ഗൗതം ഗംഭീര്‍ വിശാസം…
പോ, പോയി പന്തെറിയ് ചൊറിയാൻ ചെന്ന പാക്ക് ബോളറെ ഓടിച്ച് വൈഭവ, അടുത്ത പന്തിൽ ബൗണ്ടറി
എന്നാൽ ‘‘പോ, പോയി പന്തെറിയ്’’ എന്നാണ് വൈഭവ് പാക്ക് താരത്തോടു പറഞ്ഞത്. മത്സരത്തിനിടെ സ്റ്റംപ് മൈക്കിലാണ് വൈഭവിന്റെ പ്രതികരണം പതിഞ്ഞത്. തൊട്ടടുത്ത പന്തിൽ ഉബൈദിനെ കവറിനു മുകളിലൂടെ ബൗണ്ടറിയിലെത്തിച്ചും വൈഭവ് സൂര്യവംശി മറുപടി നൽകി. മത്സരത്തിൽ 28 പന്തുകൾ നേരിട്ട വൈഭവ്…
കൺമുന്നിൽ വെന്തുമരിച്ച് ഉറ്റവർ നടുക്കം മാറാതെ അബ്ദുൽ ഷുഐബ് കണ്ണീരണിഞ്ഞ് സൗദിയിലെ ഇന്ത്യൻ സമൂഹം
മദീന ∙ ഇന്ത്യയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു. ഹൈദരാബാദിൽനിന്നുള്ളവരാണ് മരിച്ചവരെല്ലാം എന്നാണ് വിവരം. മക്കയിൽ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ 20 സ്ത്രീകളും 11…
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; അധികാരം ഉപയോഗിച്ച് ആക്രമണം
ധാക്ക ∙ ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ…
വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാർത്ഥിയാക്കി മാരാരിക്കുളത്ത് സിപിഐഎമ്മിൽ പൊട്ടിത്തെറി3 നേതാക്കൾ രാജിവെച്ചു
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഐഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയില്‍ ആണ് തര്‍ക്കം രൂക്ഷമായത്. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ്…
യുദ്ധത്തിന് തയാർ പറഞ്ഞുവെട്ടിലായി തകയ്ചി തായ്‍വാൻ പരാമർശത്തിൽ ഉലഞ്ഞ് ജപ്പാൻ-ചൈന ബന്ധം
ചൈനയുടെ ആഭ്യന്തരകാര്യത്തിലാണ് ജപ്പാൻ തലയിട്ടതെന്നും തകയ്ചിയുടേത് തരംതാണ പ്രസ്താവനയാണെന്നും ചൈന തിരിച്ചടിച്ചിരുന്നു. ചൈനയുടെ ആഭ്യന്തര വിഷയത്തിൽ തലയിട്ടാൽ, ആ കഴുത്ത് മുറിച്ചുമാറ്റാൻ തയാറാണെന്ന് ജപ്പാനിലെ ചൈനീസ് കോൺസുൽ ജനറൽ ഷ്യൂ ജിയാൻ പറഞ്ഞത് ഭിന്നത കൂടുതൽ വഷളാക്കി. നിരുത്തവാദ പ്രസ്താവനയാണെന്ന് ജപ്പാൻ…
പ്രകോപിപ്പിക്കാന്‍ ശ്രമിച്ച പാക് താരത്തോട് വൈഭവ് പിന്നാലെ ബാറ്റുകൊണ്ടും മറുപടി
റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിൽ പാകിസ്താൻ എയോട് പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ എ. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ എ അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ…
ഇത്തരം പിച്ചുകള്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കും വിമർശിച്ച് ഹർഭജൻ സിങ്
ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും ഇരുടീമുകളുടെയും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുരുതുരെ വീണതും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് മുന്‍…
കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധം സിനിമയാകുന്നു
കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധം പ്രമേയമാക്കിയ സിനിമ റിലീസിങ്ങിനൊരുങ്ങുന്നു. ‘രാജകുമാരി’ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ റിലീസ് ചെയ്തു. ഉണ്ണിദാസ് കൂടത്തിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ ക്യാമറാമാൻ ശ്രീരാഗ് മങ്ങാട്ടും എഡിറ്റർ അഖിൽ ദാസ് ഹരിപ്പാടുമാണ്. കൊച്ചിൻ മീഡിയാ…









