രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ: കണ്ണൂരിൽ കർഷക സംവാദം, വയനാട്ടിൽ ഭവനപദ്ധതിക്ക് തറക്കല്ലിടും
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ഘട്ടങ്ങളിലായുള്ള സന്ദർശനത്തിൽ ഇന്നും നാളെയുമാണ് ആദ്യഘട്ട പരിപാടികൾ. തുടർന്ന് മാർച്ച് ആറ്, ഏഴ് തീയതികളിൽ രണ്ടാം ഘട്ട സന്ദർശനത്തിനായി അദ്ദേഹം വീണ്ടും കേരളത്തിലെത്തും. ഫെബ്രുവരി 26-ന് രാഹുൽ…
ചെപ്പോക്ക് സഞ്ജുവിനൊപ്പമുണ്ടാകും സാംസണെ സിംബാബ്‌വെക്കെതിരെ കളിപ്പിക്കണമെന്ന് മുൻതാരം
2026 ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരം എസ്. ബദ്രിനാഥ്. തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിനെ കൊണ്ടുവരണമെന്നും, ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സഞ്ജുവിന് ലഭിക്കുന്ന വലിയ ആരാധക പിന്തുണയും…
അമേരിക്കയെ വിറപ്പിച്ച് കൊടുങ്കാറ്റ്: നാല് കോടി ജനങ്ങൾ ഭീതിയിൽ, 90,000 വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു
അതിശക്തമായ ശീതക്കൊടുങ്കാറ്റിൽ അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകൾ സ്തംഭിച്ചു. റെക്കോർഡ് മഞ്ഞുവീഴ്ചയെത്തുടർന്ന് നഗരജീവിതം ദുസ്സഹമായതോടെ ഗതാഗതവും വൈദ്യുതി വിതരണവും പൂർണ്ണമായും തടസ്സപ്പെട്ടു. കാറ്റിന്റെ വേഗത കുറഞ്ഞാലും ജനജീവിതം സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.വിർജീനിയ മുതൽ മസാച്യുസെറ്റ്സ് വരെയുള്ള മേഖലകളിൽ അതിശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് നാല്…
റീച്ചിന് വേണ്ടി കല്ലുപ്പ്’; എക്സൈസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ
കോഴിക്കോട്ട് ലഹരിമരുന്ന് കൈവശമുണ്ടെന്ന് വ്യാജേന എക്സൈസിനെ വെല്ലുവിളിച്ച യുവാവ് പിടിയിലായി. സോഷ്യൽ മീഡിയയിൽ ‘റീച്ച്’ കൂട്ടാനാണ് എം.ഡി.എം.എ എന്ന പേരിൽ കല്ലുപ്പ് പ്രദർശിപ്പിച്ചതെന്ന് ഇയാൾ സമ്മതിച്ചു. സാധാരണ വീഡിയോകൾക്ക് ശ്രദ്ധ കിട്ടാത്തതിനാലാണ് ലഹരിമരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ റീൽസ് ചെയ്തതെന്നും, എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പമുള്ള…
നിർണ്ണായക മത്സരത്തിന് മുൻപ് തിരിച്ചടി; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി
സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടിയായി റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി. അർബുദബാധിതനായി ചികിത്സയിലായിരുന്ന പിതാവ് ഖാൻചന്ദ് സിങ്ങിന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് താരം ചെന്നൈയിലെ ടീം ക്യാമ്പ് വിട്ടത്.ചൊവ്വാഴ്ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിൽ…
യുഎസ് തിരിച്ചുവരവിൽ ട്രംപ്;ഇന്ത്യയ്ക്ക് 126% തീരുവ ‘ഷോക്ക്’
യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത ‘സ്റ്റേറ്റ് ഓഫ് യൂണിയൻ’ പ്രസംഗത്തിൽ, തന്റെ 12 മാസത്തെ ഭരണനേട്ടങ്ങൾ ട്രംപ് അക്കമിട്ടു നിരത്തി. ഇത് അമേരിക്കയുടെ തിരിച്ചുവരവാണെന്നും രാജ്യം അതിന്റെ സുവർണ്ണകാലഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കയുടെ നഷ്ടപ്പെട്ട അഭിമാനം തിരിച്ചെടുത്തതായും…
ഞാനില്ലെങ്കിൽ പാക് പ്രധാനമന്ത്രി മരിക്കുമായിരുന്നു’: ട്രംപ്
പ്രതിരോധം, സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കൃഷി തുടങ്ങിയ നിർണ്ണായക മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിലെത്തും. സന്ദർശനവേളയിൽ വിവിധ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. പ്രതിരോധ സെക്രട്ടറി നേരത്തെ നടത്തിയ സന്ദർശനത്തിന്റെ തുടർച്ചയായി സൈനിക സഹകരണത്തിൽ വലിയ ചുവടുവെപ്പുകൾ…
മോദി ഇസ്രയേലിൽ: പ്രതിരോധ മേഖലയിൽ പുത്തൻ ചുവടുവെപ്പ്
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിലേക്ക് പുറപ്പെടും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പുറമെ, ഇന്ന് രാത്രി എട്ടു മണിക്ക് മോദി അവിടുത്തെ പാർലമെന്റിനെ (ക്നെസെറ്റ്) അഭിസംബോധന ചെയ്യും. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ…
ജിജിൻ്റെ അവയവദാനം:അഞ്ചുപേർക്ക് പുതുജീവൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ (28) അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ജിജിന്റെ കരൾ, വൃക്കകൾ, ഹൃദയം, പാൻക്രിയാസ്, കണ്ണ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കായിരുന്നു…
സച്ചിനെ പുറത്താക്കിയത് തെറ്റ്; 22 വർഷത്തിന് ശേഷം ബക്‌നറുടെ കുറ്റസമ്മതം
2003-04 ബ്രിസ്‌ബേൻ ടെസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കറെ തെറ്റായി പുറത്താക്കിയെന്ന് 22 വർഷത്തിന് ശേഷം അമ്പയർ സ്റ്റീവ് ബക്നർ സമ്മതിച്ചു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അമ്പയേഴ്സ് അസോസിയേഷനോട് സംസാരിക്കവെയാണ് 79-കാരനായ ബക്നർ തന്റെ വിവാദ തീരുമാനം പിഴവായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. സച്ചിനെ അന്ന് ഔട്ട്…









