ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന; അമേരിക്ക രണ്ടാം സ്ഥാനത്ത്

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയർന്ന് ചൈന. ജിടിആർഐയുടെ കണക്കുകൾ പ്രകാരം 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2023- 24 കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മിൽ നടന്നത്. 118.3 ബില്യൺ ഡോളറുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 2021-22,…

മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേയ്ക്ക് ഇനി വെറും ഏഴു മണിക്കൂർ; അതിവേഗ ഫെറി സർവീസ് ഉടൻ

ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് 160 യാത്രക്കാരെ വഹിച്ച് പുതിയ അതിവേഗ ഫെറി അടുത്തിടെ ട്രയൽ റൺ പൂർത്തിയാക്കി. വെറും ഏഴ് മണിക്കൂറിനുള്ളിലാണ് ‘പരളി’ എന്ന് പേരിട്ടിരിക്കുന്ന ഈ അതിവേഗ ഫെറി ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെത്തിയത്. നേരത്തെ ഇതേ പാതയിൽ…

കനത്ത മഴയും മഞ്ഞും; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കരിപ്പൂർ കനത്ത മഴയും മൂടൽമഞ്ഞും നിമിത്തം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലും കണ്ണൂർ വിമാനത്താവളത്തിലും ലാൻഡ് ചെയ്യും. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ…

ചരിത്രം കുറിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യം ലക്ഷ്യസ്ഥാനത്ത്

ന്യൂഡൽഹി ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ ​പ്രവേശിച്ചു. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 15 ലക്ഷം…

മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.മഞ്ഞപിത്തം…

പൊന്നാനി ബോട്ട് അപകടത്തിൽ മരണം രണ്ട്; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. നാല് പേരെ രക്ഷപെടുത്തി. കപ്പലിടിച്ച് തകർന്ന ബോട്ടിൽ നിന്നും കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തു. പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിൻ്റെ ഗഫൂർ (46), പൊന്നാനി അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് സലാം…

ആലപ്പുഴ ബീച്ചിൽ കടൽപ്പാല നിർമ്മാണം ; പുത്തൻ ടൂറിസം സാധ്യതകൾ

കേരളത്തിന്റെ നാവിക ചരിത്രത്തിൽ പ്രധാന സ്ഥാനം തന്നെ ആലപ്പുഴയ്ക്കുണ്ട്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ആലപ്പുഴ കടൽ തീരത്തോട് ചേർന്ന് ഒന്നര നൂറ്റാണ്ട് പഴക്കമുളള കടൽപ്പാലമുണ്ട്. ഒരു കാലത്ത് തലയെടുപ്പോടെ നിലനിന്നിരുന്ന ആലപ്പുഴ കടൽപാലം പുനർനിർമിക്കുകയാണ് ഇപ്പോൾ.”കടൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനയ്ക്ക് ഉപരിതലം…

കുമ്പിടി– കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍

ഭാരതപ്പുഴയിൽ നിർമിക്കുന്ന കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം അന്തിമഘട്ടത്തില്‍. ഗതാഗതത്തിനൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ജലസംഭരണവും, വിനോദസഞ്ചാരവും ലക്ഷ്യമിടുന്നതാണ് പദ്ധതി. 29 ഷട്ടറുകളുള്ള കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി. ആറ് സ്ലാബുകളുടെ ജോലികളാണ്…

രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നു; പുതിയ പരിശീലകനെ തേടി ബിസിസിഐ

സ്ഥാനത്തേക്ക് ബിസിസിഐ പുതിയ മുഖം തേടുന്നു. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ബിസിസിഐ ഇനി പുതുക്കിയേക്കില്ലെന്നാണ് സൂചനകള്‍. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ തേടിക്കൊണ്ട് ബിസിസിഐ ഉടന്‍ പരസ്യം ഇറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. വീണ്ടും അപേക്ഷിക്കാന്‍ ദ്രാവിഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്…